Loading

Tag: തൊഴില്‍ മന്ത്രി

17 posts

മുത്തൂറ്റ് സമരം രമ്യമായി പരിഹരിച്ചതിന് തൊഴിൽ വകുപ്പിന് ഹൈക്കോടതിയുടെ അഭിനന്ദനം

മുത്തൂറ്റ് സമരം രമ്യമായി പരിഹരിച്ചതിന് തൊഴിൽ വകുപ്പിന് ഹൈക്കോടതിയുടെ അഭിനന്ദനം

മൂത്തൂറ്റ് ഫിനാൻസിലെ തൊഴിൽ സമരം രമ്യമായി പരിഹരിക്കുന്നതിനു മുൻകൈയെടുത്തതിന് തൊഴിൽ വകുപ്പിനെ ഹൈക്കോടതി അഭിനന്ദിച്ചു. തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് മുത്തൂറ്റ് മാനേജ്‌മെന്റ് ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജി തീർപ്പാക്കവെയാണ് പ്രശ്‌നം രമ്യമായി പരിഹരിക്കാൻ മുൻകൈയെടുത്ത തൊഴിൽ വകുപ്പിനെ ഹൈക്കോടതി അഭിനന്ദിച്ചത്. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ, വി.ജി. അരുൺ എന്നിവരടങ്ങിയ

തൊഴിൽരഹിതരെ കണ്ടെത്തി അനുയോജ്യമായ തൊഴിൽ നൽകാൻ പദ്ധതി തുടങ്ങും : മന്ത്രി ടി.പി. രാമകൃഷ്ണൻ

തൊഴിൽരഹിതരെ കണ്ടെത്തി അനുയോജ്യമായ തൊഴിൽ നൽകാൻ പദ്ധതി തുടങ്ങും : മന്ത്രി ടി.പി. രാമകൃഷ്ണൻ

സംസ്ഥാനത്തെ തൊഴിൽരഹിതരെ കണ്ടെത്തി അവർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പരിചയപ്പെടുത്താനും സർക്കാർ പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്നു തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണൻ. ഇതിന്റെ ഭാഗമായി, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളെ തൊഴിലുള്ളവരെന്നും തൊഴിലില്ലാത്തവരെന്നും വേർതിരിച്ചു കണ്ടെത്തുന്നതിനുള്ള മാതൃകാ പദ്ധതി തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കാൻ തീരുമാനിച്ചതായും

ലൈഫ് പദ്ധതിയിലൂടെ കേരളത്തിൽ  1,30375 വീടുകൾ വിതരണം ചെയ്യാൻ സാധിച്ചു -മന്ത്രി ടി. പി രാമകൃഷ്ണൻ 

ലൈഫ് പദ്ധതിയിലൂടെ കേരളത്തിൽ  1,30375 വീടുകൾ വിതരണം ചെയ്യാൻ സാധിച്ചു -മന്ത്രി ടി. പി രാമകൃഷ്ണൻ 

ലൈഫ് പദ്ധതിയിലൂടെ കേരളത്തിൽ  1,30375 വീടുകൾ നിർമ്മാണം  പൂർത്തീകരിച്ച് വിതരണം ചെയ്യാൻ സാധിച്ചെന്ന്  തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ  ലൈഫ് പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം  നിർവഹിക്കുകയായിരുന്നു മന്ത്രി. 51643 വീടുകൾ പണി പൂർത്തീകരിക്കാൻ ഉണ്ടായിരുന്നു. അവയും നിർമ്മാണം

ലഹരിവിരുദ്ധ പ്രചാരണം നടത്തുന്നവര്‍  അത് ഉപയോഗിക്കുന്നവരാകരുത്; മന്ത്രി ടി പി രാമകൃഷ്ണന്‍ 

ലഹരിവിരുദ്ധ പ്രചാരണം നടത്തുന്നവര്‍  അത് ഉപയോഗിക്കുന്നവരാകരുത്; മന്ത്രി ടി പി രാമകൃഷ്ണന്‍ 

  ലഹരി വിരുദ്ധ പ്രചാരണം നടത്തുന്നവര്‍ അത് ഉപയോഗിക്കുന്നവരാകരുതെന്നും പ്രചാരകര്‍ സമൂഹത്തിന് മാതൃകയായിരിക്കണമെന്നും തൊഴില്‍ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. എക്സൈസ് വകുപ്പ് സംസ്ഥാന ലഹരിവര്‍ജന മിഷനും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി ഗാന്ധിജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം

റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡ് ജീവനക്കാര്‍ക്ക് ഉടന്‍ ബോണസ് നല്‍കും :  തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡ് ജീവനക്കാര്‍ക്ക് ഉടന്‍ ബോണസ് നല്‍കും :  തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡ് ജീവനക്കാര്‍ക്ക് ഉടന്‍ ബോണസ് നല്‍കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി. സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. പ്ലാന്റേഷനിലെ എല്ലാ ജീവനക്കാര്‍ക്കും ക്ഷാമബത്ത കുടിശിക  മൂന്നു ഗഡുക്കളായി മൂന്നു മാസത്തിനുള്ളില്‍ കൊടുത്തുതീര്‍ക്കും. മുന്‍ വര്‍ഷം നല്‍കിയ

കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി)  ഓർഡിനൻസ് പുറപ്പെടുവിച്ചു

കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി)  ഓർഡിനൻസ് പുറപ്പെടുവിച്ചു

2009ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ആക്ട് ഭേദഗതി ചെയ്ത് ഗവർണർ ഓർഡിനൻസ് പുറപ്പെടുവിച്ചു. 2019ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസാണ് പുറത്തിറക്കിയിരിക്കുന്നത്. (വിജ്ഞാപനം നമ്പർ 22993(ലെഗ്. സി2/2019/നിയമം തീയതി 2019 ഓഗസ്റ്റ് 20) ഉടൻ പ്രാബല്യത്തിൽവരുന്ന വിധത്തിലാണ് ഓർഡിനൻസ് പുറപ്പെടുവിച്ചിരിക്കുന്നത്.

കൊല്ലത്ത് നാഷണൽ കൺസ്ട്രക്ഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ അക്കാദമി വരുന്നു

കൊല്ലത്ത് നാഷണൽ കൺസ്ട്രക്ഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ അക്കാദമി വരുന്നു

** രൂപരേഖ തയാറായി, ചെലവ് 100 കോടി ** ഒരു വർഷത്തിനകം യാഥാർഥ്യമാക്കുക ലക്ഷ്യമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ ** നൈപുണ്യ വികസനരംഗത്തെ പുത്തൻ ചുവടുവയ്പ്പ് നിർമാണ - അടിസ്ഥാന സൗകര്യ വികസന രംഗത്ത് ലോക നിലവാരത്തിലുള്ള പരിശീലന സ്ഥാപനമെന്ന ലക്ഷ്യത്തോടെ കൊല്ലത്ത് നിർമിക്കാൻ ഉദ്ദേശിക്കുന്ന നാഷണൽ കൺസ്ട്രക്ഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ അക്കാദമിക്ക്

പൊതുമേഖലാ ജീവനക്കാർക്കുള്ള ബോണസ് മാർഗനിർദേശങ്ങളായി

പൊതുമേഖലാ ജീവനക്കാർക്കുള്ള ബോണസ് മാർഗനിർദേശങ്ങളായി

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള ഈ വർഷത്തെ ബോണസ് നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പ്രതിമാസം 24,000 രൂപ വരെ ശമ്പളം വാങ്ങുന്ന പൊതുമേഖലാ ജീവനക്കാർക്ക് 8.33 ശതമാനം മിനിമം ബോണസ് നൽകും. 24,000 രൂപയിൽ കൂടുതൽ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് സർക്കാർ ഉത്തരവ് പ്രകാരം

ആവാസ് സ്‌പെഷ്യൽ ഡ്രൈവ് : അംഗ സംഖ്യ 37,000 കടന്നു

ആവാസ് സ്‌പെഷ്യൽ ഡ്രൈവ് : അംഗ സംഖ്യ 37,000 കടന്നു

സംസ്ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികളെയും ആവാസ് പദ്ധതിയിൽ അംഗങ്ങളാക്കുന്നതിനായി തൊഴിൽ വകുപ്പ് ആരംഭിച്ച സ്‌പെഷ്യൽ ഡ്രൈവിലൂടെ അംഗങ്ങളായവർ 37,892 ആയി. ഓഗസ്റ്റ് 18 വരെയുള്ള കണക്ക് പ്രകാരമാണിത്. ഇതോടെ ആവാസ് പദ്ധതിയിലെ ആകെ അംഗങ്ങളുടെ എണ്ണം 4,16,783 ആയി. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകൾ ഉൾപ്പെടുന്ന എറണാകുളം റീജിയനിൽനിന്ന്

ഫറോക്ക് ഇഎസ്‌ഐ റഫറല്‍ ആശുപത്രിയില്‍ കീമോ തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ഫറോക്ക് ഇഎസ്‌ഐ റഫറല്‍ ആശുപത്രിയില്‍ കീമോ തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ഇഎസ്‌ഐ പദ്ധതി ശക്തിപ്പെടുത്താനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ.  ഫറോക്ക് ഇഎസ്‌ഐ റഫറല്‍ ആശുപത്രിയില്‍ കീമോ തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇഎസ്‌ഐ പദ്ധതി വിപുലപ്പെടുത്തി തൊഴിലാളികള്‍ക്കും കുടുംബത്തിനും കൂടുതല്‍ ആശ്വാസം പകരാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് കീമോ തെറാപ്പി,