ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കംപ്യൂട്ടറൈസേഷനിലേക്ക്. ഇതിന്റെ ഭാഗമായി തയാറാക്കിയ പുതിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. ബോർഡിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും സുതാര്യമാക്കുന്നതിനും ആനുകൂല്യങ്ങൾ വേഗത്തിൽ തൊഴിലാളികളിൽ എത്തിക്കുന്നതിനുമായാണ് ബോർഡിന്റെ പ്രവർത്തനം കെൽട്രോണിന്റെ സഹായത്തോടെ കംപ്യൂട്ടർവത്കരിക്കുന്നത്. തൊഴിലാളിക്കും തൊഴിലുടമയ്ക്കും