2009ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ആക്ട് ഭേദഗതി ചെയ്ത് ഗവർണർ ഓർഡിനൻസ് പുറപ്പെടുവിച്ചു. 2019ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസാണ് പുറത്തിറക്കിയിരിക്കുന്നത്. (വിജ്ഞാപനം നമ്പർ 22993(ലെഗ്. സി2/2019/നിയമം തീയതി 2019 ഓഗസ്റ്റ് 20) ഉടൻ പ്രാബല്യത്തിൽവരുന്ന വിധത്തിലാണ് ഓർഡിനൻസ് പുറപ്പെടുവിച്ചിരിക്കുന്നത്.