തൊഴില്‍വകുപ്പിനുകീഴിലുള്ള കരിയര്‍ ഡവലപ്‌മെന്റ് സെന്ററുകളും  എംപ്ലോയബിലിറ്റിസെന്ററുകളും മുഖേന കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളുടെ കുട്ടികള്‍ക്ക് കരിയര്‍ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കാന്‍ നടപടിയെടുക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. കര്‍ഷകതൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി ഉള്‍പ്പെടെ വിവിധ  പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കുള്ള അവാര്‍ഡുകളും  ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള വിവിധ