Loading

Category: Press Releases

89 posts

എല്ലാ മേഖലയിലും മിനിമം വേതനം ഉറപ്പാക്കും: മന്ത്രി ടി പി രാമകൃഷ്ണൻ

എല്ലാ മേഖലയിലും മിനിമം വേതനം ഉറപ്പാക്കും: മന്ത്രി ടി പി രാമകൃഷ്ണൻ

കോഴിക്കോട് : എല്ലാ തൊഴിൽ മേഖലയിലും മിനിമം വേതനം ഉറപ്പാക്കാൻ സർക്കാർ നടപടിയെടുക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. കുറഞ്ഞ വേതനം 600 രൂപയായി നിജപ്പെടുത്തും. നിരവധി മേഖലകളിൽ ഇതിനകം മിനിമം വേതനം പുതുക്കി നിശ്ചയിച്ചുകഴിഞ്ഞു. പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലാത്ത മേഖലകളിലും മിനിമം വേതനം നിശ്ചയിക്കാൻ നടപടിയെടുത്തുവരികയാണ്.

രക്ഷ: 6000 വിദ്യാര്‍ഥിനികളുടെ കരാട്ടേ പ്രദര്‍ശനം എട്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

രക്ഷ: 6000 വിദ്യാര്‍ഥിനികളുടെ കരാട്ടേ പ്രദര്‍ശനം എട്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

* റെക്കോഡ് പരിശോധിക്കാന്‍ ഗിന്നസ് ബുക്ക് സംഘം എത്തും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കിവരുന്ന 'രക്ഷ' കരാട്ടെ പരിശീലന പദ്ധതിയിലെ പെണ്‍കുട്ടികളുടെ കരാട്ടെ പ്രദര്‍ശനം മാര്‍ച്ച് എട്ടിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്ത്രീശാക്തീകരണത്തിനും പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ സ്വയം

വ്യവസായശാലകള്‍ക്കുളള സുരക്ഷാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, വിതരണം മാര്‍ച്ച് 4ന്

വ്യവസായശാലകള്‍ക്കുളള സുരക്ഷാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, വിതരണം മാര്‍ച്ച് 4ന്

സുരക്ഷിത തൊഴില്‍ സാഹചര്യം ഒരുക്കുന്ന വ്യവസായ ശാലകള്‍ക്ക് ഫാക്ടറീസ് & ബോയിലേഴ്‌സ് വകുപ്പ് നല്‍കുന്ന സുരക്ഷാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 19 വ്യവസായശാലകള്‍ക്കാണ് സുരക്ഷാ അവാര്‍ഡുകള്‍ ലഭിച്ചത്. ജോലിക്കാരുടെ എണ്ണം 500 പേരില്‍ കൂടുതലുളള വലിയ വ്യവസായശാലകളില്‍ രാസവസ്തുക്കള്‍, പെട്രാളിയം, പെട്രോകെമിക്കല്‍, റബ്ബര്‍, പ്ലാസ്റ്റിക് എന്നിവയുടെ ഉത്പാദന പ്രക്രിയയില്‍ ഉള്‍പ്പെടുന്ന വിഭാഗത്തില്‍

തോട്ടം മേഖലയില്‍ വേതനം നേരിട്ട് നല്‍കാന്‍ നടപടി

തോട്ടം മേഖലയില്‍ വേതനം നേരിട്ട് നല്‍കാന്‍ നടപടി

തോട്ടം തൊഴിലാളികള്‍ക്ക് വേതനം നേരിട്ട് നല്‍കുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി. യോഗത്തില്‍ തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍  പങ്കെടുത്തു. ഇപ്പോള്‍ ബാങ്ക് വഴിയാണ് തൊഴിലാളികള്‍ക്ക് കൂലി വിതരണം ചെയ്യുന്നത്. ഇത് വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്. തോട്ടം മേഖലയില്‍ എ.ടി.എം. കൗണ്ടറുകള്‍

ആവാസ് പദ്ധതി : ഇതു വരെ ഒന്നര ലക്ഷത്തിലേറെ ബയോ മെട്രിക് കാര്‍ഡുകള്‍ വിതരണം ചെയ്തു

ആവാസ് പദ്ധതി : ഇതു വരെ ഒന്നര ലക്ഷത്തിലേറെ ബയോ മെട്രിക് കാര്‍ഡുകള്‍ വിതരണം ചെയ്തു

* 14 ജില്ലകളിലും പദ്ധതി പുരോഗമിക്കുന്നു * നോഡല്‍ ഏജന്‍സിയായി ചിയാക്ക് * സ്വകാര്യ ആശുപത്രികളെ ചികിത്സാ കേന്ദ്രങ്ങളാക്കുന്ന നടപടികള്‍ മുന്നോട്ട്, ലിസ്റ്റ് ഉടന്‍ * കാര്‍ഡ് ലഭ്യമായവര്‍ക്ക് നിലവില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ * ഇന്‍ഷ്വറന്‍സ് ഏജന്‍സിയെ കണ്ടെത്തുന്നതു വരെയുള്ള കാലയളവില്‍ ബില്ലുകള്‍ പരിശോധിച്ച് പദ്ധതിയാനുകൂല്യങ്ങള്‍ നല്‍കുന്നതിന് ജില്ലാ ലേബര്‍

നവ പദ്ധതികളുമായി എക്‌‌സൈസ് വകുപ്പ്

നവ പദ്ധതികളുമായി എക്‌‌സൈസ് വകുപ്പ്

തിരുവനന്തപുരം : എന്‍ഫോഴ്‌‌സ‌‌്മെന്റ്  കാര്യക്ഷമമാക്കാന്‍ നവീകരണമായ  ഒട്ടേറെ പദ്ധതികളുമായി എക്‌‌‌‌സൈസ് വകുപ്പ്. നവീകരണത്തിനായി 13 കോടി രൂപ പദ്ധതിയിനത്തിലും 293 കോടി രൂപ പദ്ധതിയിതര ഇനത്തിലും അനുവദിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 73 ശതമാനം തുകയുടെ വര്‍ധന എക്സൈസ് വകുപ്പിനുണ്ട്. നവീകരണത്തിന്റെ ഭാഗമായി കോഴിക്കോട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ പുതുതായി എക്സൈസ്

തൊഴിൽ മേഖലയ്ക്ക് ഊര്‍ജം പകര്‍ന്ന് സംസ്ഥാന ബജറ്റ്

തൊഴിൽ മേഖലയ്ക്ക് ഊര്‍ജം പകര്‍ന്ന് സംസ്ഥാന ബജറ്റ്

തിരുവനന്തപുരം :തൊഴിൽ മേഖലയ്ക്ക് ഊര്‍ജം പകര്‍ന്ന്  സംസ്ഥാന ബജറ്റിൽ ഒട്ടേറെ തൊഴിലാളിക്ഷേമ പദ്ധതികൾ. ഇതരസംസ്ഥാന തൊഴിലാളികൾക്ക് കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട താമസസൗകര്യം നൽകുന്ന അപ്നാഘർ പദ്ധതിക്ക് ഏഴുകോടി വകയിരുത്തിയതാണ് ഇതിൽ ശ്രദ്ധേയം. ഇവർക്കായുള്ള ആവാസ് ഇൻഷുറൻസിന് 10 കോടിയും വകയിരുത്തി. തൊഴിൽവകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികൾക്ക് ബജറ്റിൽ വകയിരുത്തിയത് 572.67

പാല്‍ ഉല്‍പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കണം: മന്ത്രി ടി.പി രാമകൃഷ്ണന്‍

പാല്‍ ഉല്‍പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കണം: മന്ത്രി ടി.പി രാമകൃഷ്ണന്‍

പാല്‍ ഉല്‍പാദന രംഗത്ത് കേരളം പിറകിലാണെന്നും അതിന് മാറ്റമുണ്ടാകണമെന്നും തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ക്ഷീരകര്‍ഷകര്‍ എത്ര പാല്‍ ഉദ്പാദിപ്പിച്ചാലും അത് ന്യായമായ വിലനല്‍കി സംഭരിക്കാന്‍ സംസ്ഥാനത്തിന് കഴിയും. പാലില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പനങ്ങള്‍ ഉണ്ടാക്കി കൂടുതല്‍ വരുമാനം നേടാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. കൊടക്കാട്

ആവാസ് പദ്ധതി: ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുടങ്ങാന്‍ അനുമതിയായി

ആവാസ് പദ്ധതി: ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുടങ്ങാന്‍ അനുമതിയായി

*ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് (ആവാസ്) ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കുവാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. സംസ്ഥാനത്ത് പതിനാല് ജില്ലകളിലും ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. പ്രാരംഭ ഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ കഴക്കൂട്ടം, പെരുമ്പാവൂര്‍, ഫറോക്ക് എന്നീ സ്ഥലങ്ങളിലാണ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളുടെ

ഇതര സംസ്ഥാനത്തൊഴിലാളികളെ തേടി തൊഴില്‍ മന്ത്രിയെത്തി; നിയമ പരിരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി

ഇതര സംസ്ഥാനത്തൊഴിലാളികളെ തേടി തൊഴില്‍ മന്ത്രിയെത്തി; നിയമ പരിരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി

*ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്ക് നിയമ പരിരക്ഷ ഉറപ്പാക്കുമെന്ന്തൊഴില്‍ - എക്‌സൈസ് വകുപ്പുമന്ത്രി ടി.പി രാമകൃഷ്ണന്‍ മലപ്പുറം: രാവിലെ ഉറക്കമുണരും മുമ്പ് കതകില്‍ മുട്ടിവിളിച്ച സംഘത്തെ കണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ ആദ്യം ഒന്ന് പകച്ചു. രോമക്കുപ്പായവും തൊപ്പിയുമിട്ട് വെളുപ്പിന് വിളിച്ചുണര്‍ത്തിയത് സംസ്ഥാനത്തെ മന്ത്രിയാണെന്ന് മനസ്സിലാക്കിയതോടെ അവര്‍ ഒന്നുകൂടി അമ്പരന്നു. തൊഴില്‍ - എക്‌സൈസ്