Loading

Category: Initiatives

18 posts

ക്ഷേമനിധി പെൻഷനുകൾ കുടിശ്ശിക തീർത്ത് ഓണത്തിനുമുമ്പ് വിതരണം ചെയ്യും

ക്ഷേമനിധി പെൻഷനുകൾ കുടിശ്ശിക തീർത്ത് ഓണത്തിനുമുമ്പ് വിതരണം ചെയ്യും

സംസ്ഥാന സർക്കാർ ധനസഹായം ഉപയോഗിച്ച് പെൻഷൻ നൽകുന്ന ക്ഷേമനിധി ബോർഡുകൾക്ക് 2017 ഓഗസ്റ്റ് മാസം വരെയുള്ള പെൻഷൻ നൽകുന്നതിനായി 425.93 കോടി രൂപ അനുവദിച്ച് ഉത്തരവായി. തൊഴിൽ വകുപ്പിന് കീഴിലുള്ള കർഷക തൊഴിലാളി. അസംഘടിത തൊഴിലാളി, ബീഡി - സിഗാർ തൊഴിലാളി, കശുവണ്ടി തൊഴിലാളി, കൈത്തറി തൊഴിലാളി, ചെറുകിട തോട്ടം

പരമ്പരാഗത തൊഴിൽമേഖലയിലെ തൊഴിലാളികൾക്ക് സാമ്പത്തിക സഹായ പദ്ധതി

പരമ്പരാഗത തൊഴിൽമേഖലയിലെ തൊഴിലാളികൾക്ക് സാമ്പത്തിക സഹായ പദ്ധതി

പരമ്പരാഗത തൊഴിൽമേഖലയുടെ പുനരുദ്ധാരണവും, സംരക്ഷണവും ഇടതുപക്ഷ ജനാതിപത്യമുന്നണി നേതൃത്വം നൽകുന്ന ജനകീയ സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. പരമ്പരാഗത മേഖലയിൽ തൊഴിൽ ദിനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതോടൊപ്പം, സാങ്കേതിക വിദ്യയുടെയും, ഉൽപാദന പ്രക്രിയയുടെയും മാറ്റങ്ങൾക്കനുസൃതമായി പരമ്പരാഗത തൊഴിൽ മേഖല നവീകരിച്ചു ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൻറെ ഭാഗമായി സംസ്ഥാനത്തെ പരമ്പരാഗതമേഖലയിലെ

സുപ്രീംകോടതി സമിതി ശുപാർശയനുസരിച്ച് നഴ്സുമാർക്ക് ശമ്പളം

സുപ്രീംകോടതി സമിതി ശുപാർശയനുസരിച്ച് നഴ്സുമാർക്ക് ശമ്പളം

സുപ്രീം കോടതി സമിതി ശുപാർശ ചെയ്തതനുസരിച്ച് അമ്പതു കിടക്കകൾ വരെയുള്ള സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ശമ്പളം  ഇരുപതിനായിരം രൂപയായി കേരളത്തിൽ നടപ്പാക്കും. അമ്പതിനു മുകളിൽ കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം നിശ്ചയിക്കുന്നതിന് തൊഴിൽ, നിയമ, ആരോഗ്യ വകുപ്പ് സെക്രട്ടറിമാരും ലേബർ കമ്മീഷണറും അംഗങ്ങളായി സംസ്ഥാന സർക്കാർ

പാദരക്ഷ നിർമ്മാണമേഖലയിൽ വേതനം പുതുക്കി

പാദരക്ഷ നിർമ്മാണമേഖലയിൽ വേതനം പുതുക്കി

സംസ്ഥാനത്തെ പാദരക്ഷ നിർമ്മാണമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു.  മേഖലയിൽ ജോലി ചെയ്യുന്ന 8 കാറ്റഗറികളിൽ വരുന്ന തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കും. ഏറ്റവും കുറഞ്ഞ  അടിസ്ഥാന വേതനം 9800 രൂപയായും ഉയർന്ന അടിസ്ഥാന വേതനം 16500 രൂപയായും ഉയരും. കൂടാതെ ക്ഷാമബത്ത, സർവ്വീസ് വെയിറ്റേജ്

ഇനി മുതൽ സംസ്ഥാനത്ത് ഇ-എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ

ഇനി മുതൽ സംസ്ഥാനത്ത് ഇ-എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ

സംസ്ഥാനത്തെ മുഴുവൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളും ഇ- എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളായി മാറി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനും, പുതുക്കുന്നതിനും പുറമെ, പുതിയ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ചേർക്കുവാനും ഇതുവഴി എളുപ്പത്തിൽ സാധ്യമാകും. കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന പുതിയ ഓൺലൈൻ പോർട്ടലിനു പുറമെ അത്യാവശ്യമുള്ള സേവനങ്ങൾക്കായി മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാകും.

ടോഡി ബോർഡ് രൂപീകരിക്കും

ടോഡി ബോർഡ് രൂപീകരിക്കും

• കള്ള് വ്യവസായമേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ റ്റോഡി ബോർഡ് രൂപീകരിക്കും. കള്ളു വ്യവസായവുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ തൊഴിലും, ജീവിതസുരക്ഷിതത്വവും സംരക്ഷിക്കാനുള്ള അടിയന്തരനടപടിയുടെ ഭാഗമായാണ് റ്റോഡി ബോർഡ് പ്രാവർത്തികമാക്കുന്നത്. കൂട്ടായ ചർച്ചകളിലൂടെ ഇതിനാവശ്യമായ നിയമനിർമാണ നടപടിയും എത്രയും പെട്ടെന്ന് നടപ്പിലാക്കുന്നതായിരിക്കും. • സംസ്ഥാന സർക്കാരിന്റെ മദ്യനയം ജൂൺ 30 നകം

ഇതരസംസ്ഥാനതൊഴിലാളികളുടെ ക്ഷേമത്തിനായി അന്താരാഷ്‌ട്ര-സെമിനാർ

ഇതരസംസ്ഥാനതൊഴിലാളികളുടെ ക്ഷേമത്തിനായി അന്താരാഷ്‌ട്ര-സെമിനാർ

കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കായി അന്താരാഷ്ട്ര തൊഴിലാളി സംഘടനുമായി ചേർന്ന് തൊഴിൽ വകുപ്പ് സെമിനാർ സംഘടിപ്പിച്ചു. ഈ മേഖലയിലെ വകുപ്പിന്റെ ഇടപെടലുകളെ ശാക്തീകരിക്കാൻ ഉതകുന്ന തരത്തിലുള്ള അഭിപ്രായങ്ങളും, ചർച്ചയും സെമിനാറിൽ ഉയർന്നു വരികയുണ്ടായി. ഇതിനോടകം ലോക മാധ്യമങ്ങളിൽ ഇടം പിടിച്ചു കഴിഞ്ഞിട്ടുള്ള 'ആവാസ് ' പോലുള്ള

വ്യവസായ ബന്ധസമിതി യോഗം ചേർന്നു

വ്യവസായ ബന്ധസമിതി യോഗം ചേർന്നു

തൊഴിൽവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വ്യവസായ ബന്ധസമിതി രൂപികരിച്ച് ആദ്യയോഗം ഇന്ന് ചേരാൻ കഴിഞ്ഞതിൽ വളരെയധികം ചരിതാർഥ്യമുണ്ട്. എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും, വ്യവസായമേഖലയിലെയും സംസ്ഥാനത്തെ തലമുതിർന്ന നേതാക്കളും, ഉദ്യോഗസ്ഥരും ഉൾപ്പെട്ടതാണ് സമിതി. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ ഭരണകാലയളവിൽ തൊഴിൽ മേഖലയിൽ സങ്കീർണ്ണമായ നിരവധി പ്രശ്നങ്ങൾ ഉയർന്നു വന്ന സമയത്തു പോലും

പ്ലേസ്മെന്റ് സെല്ലുകൾ സജീവമാക്കി സർക്കാർ ഐ.റ്റി.ഐകൾ

പ്ലേസ്മെന്റ് സെല്ലുകൾ സജീവമാക്കി സർക്കാർ ഐ.റ്റി.ഐകൾ

അഭിമാനാർഹമായ നേട്ടങ്ങളാണ് വ്യാവസായിക പരിശീലനവകുപ്പിനു കീഴിലെ ഐ.ടി.ഐ കളിലെ Placement Cell കൾ കൈവരിച്ചു കൊണ്ടിരിക്കുന്നത്. 2016 ഒക്ടോബർ 2017 ജൂൺ വരെയുള്ള കാലയളവിൽ 2073 പേർക്കാണ് Placement Cell വഴി പ്ലേസ്മെന്റ് ലഭിച്ചത്. രാജ്യാന്തരതലത്തിലും കേരളത്തിന്റെ ചെറുഭൂപടം തൊഴിൽദായകർക്ക് പ്രചോദനമാകുമ്പോൾ ഉദ്യോഗാർത്ഥികൾക്കും, തൊഴിലന്വേഷകർക്കും ഗുണകരമായ പുതിയ ദിശയിലേക്കാണ്

ആരോഗ്യ സെമിനാർ നടത്തി

ആരോഗ്യ സെമിനാർ നടത്തി

ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് തൊഴിലാളി സംഘടനാ നേതാക്കള്‍ക്കായി സംഘടിപ്പിച്ച ഏകദിന ആരോഗ്യ സുരക്ഷാ ശില്പശാല 27.12.2016 ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഫാക്ടറികളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ആരോഗ്യം,സുരക്ഷ,ക്ഷേമം എന്നിവ സർക്കാർ ഉറപ്പുവരുത്തുമെന്നും, ഇതര സംസ്ഥാനതൊഴിലാളികൾക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങളും തൊഴിൽസൗഹൃദ ഇടങ്ങളും ഉറപ്പുവരുത്തുന്നതിൽ ട്രേഡ്