Loading

Category: In News

93 posts

തൊഴില്‍ പരിശീല മേഖലയില്‍ സാങ്കേതിക ജ്ഞാനം കൈമാറുന്നതിലും നയരൂപീകരണത്തിലും ഹിമാചലുമായി സഹകരിക്കും: തൊഴില്‍ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍

തൊഴില്‍ പരിശീല മേഖലയില്‍ സാങ്കേതിക ജ്ഞാനം കൈമാറുന്നതിലും നയരൂപീകരണത്തിലും ഹിമാചലുമായി സഹകരിക്കും: തൊഴില്‍ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍

തൊഴില്‍ പരിശീല മേഖലയില്‍ സാങ്കേതിക ജ്ഞാനം കൈമാറുന്നതിലും തൊഴില്‍ പരിശീലന നയരൂപീകരണത്തിലും ഹിമാചലുമായി സഹകരിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ . കേരളത്തിന്റെ തൊഴിലും നൈപുണ്യവും മേഖലയെകുറിച്ചും തൊഴില്‍ പരിശീലന മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങളെക്കുറിച്ചും പഠിക്കുന്നതിനായി എത്തിയ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ പ്രതിനിധി സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യ വിതരണം 23ന്

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യ വിതരണം 23ന്

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും ആശ്രിതര്‍ക്കുമുള്ള ആനുകൂല്യ വിതരണവും ബോധവത്ക്കരണ സെമിനാറും ഡിസംബര്‍  23ന്  നടക്കും.  രാവിലെ 10.30ന്  നഗരസഭാ ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടി തൊഴില്‍- എക്സൈസ് വകുപ്പ് മന്ത്രി റ്റി.പി. രാമകൃഷ്ണന്‍ മരണാനന്തര ധനസഹായം വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍

ചിയാക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും : തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍

ചിയാക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും : തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍

ചിയാക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്നും അസംഘടിത മേഖലയിലുള്ളവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടികളായെന്നും തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. തൊഴില്‍ മന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ചേംബറില്‍ ചേര്‍ന്ന ചിയാക് ഹൈ പവേഡ് സൂപ്പര്‍വൈസറി കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്ബിവൈ പദ്ധതിയില്‍ പുതുതായി 4,40,779 കുടുംബങ്ങളെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 34 ലക്ഷത്തി എണ്‍പത്തയ്യായിരം

ഇ.എസ്.ഐ റീജിയണല്‍ ഓഫീസുകള്‍ നിര്‍ത്തലാക്കുവാനുള്ള നീക്കം ഉപേക്ഷിക്കണം: മന്ത്രി ടി.പി. രാമകൃഷ്ണന്‍

ഇ.എസ്.ഐ റീജിയണല്‍ ഓഫീസുകള്‍ നിര്‍ത്തലാക്കുവാനുള്ള നീക്കം ഉപേക്ഷിക്കണം: മന്ത്രി ടി.പി. രാമകൃഷ്ണന്‍

ഇ.എസ്.ഐ കോര്‍പ്പറേഷന്‍ കോഴിക്കോട്, കൊല്ലം റീജിയണല്‍ ഓഫീസുകള്‍ നിര്‍ത്തലാക്കുവാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാരും ഇ.എസ്.ഐ കോര്‍പ്പറേഷനും പിന്തിരിയണമെന്ന്  തൊഴിലും എക്സൈസും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. ചെലവു ചുരുക്കലിന്‍റെ  മറവിലാണ് സംസ്ഥാനത്തെ അഞ്ച് റീജിയണല്‍ ഓഫീസുകളില്‍ രണ്ടെണ്ണം വെട്ടിച്ചുരുക്കുന്നത്. കോഴിക്കോട്, കൊല്ലം റീജിയണല്‍ ഓഫീസുകള്‍ യഥാക്രമം തൃശ്ശൂര്‍,

ആരോഗ്യമേഖലയിലെ മുന്നേറ്റങ്ങള്‍ക്കനുസരിച്ച് നൈപുണ്യ പരിശീലന സൗകര്യമൊരുക്കും -മന്ത്രി ടി.പി. രാമകൃഷ്ണന്‍

ആരോഗ്യമേഖലയിലെ മുന്നേറ്റങ്ങള്‍ക്കനുസരിച്ച് നൈപുണ്യ പരിശീലന സൗകര്യമൊരുക്കും -മന്ത്രി ടി.പി. രാമകൃഷ്ണന്‍

* മാലദ്വീപില്‍നിന്നുള്ള നഴ്സിംഗ് വിദ്യാര്‍ഥികളുടെ ബിരുദദാനവും എന്‍.ഇ.പി വിസാവിതരണവും നടന്നു ആരോഗ്യമേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ക്കനുസരിച്ച്  ലോകനിലവാര മുള്ള നൈപുണ്യ പരിശീലനം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് തൊഴിലും നൈപുണ്യവും മന്ത്രി ടി.പി. രാമകൃഷ്ണന്‍. മേനംകുളം കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കിലെ നൈസ് അക്കാഡമിയില്‍ മാലദ്വീപില്‍ നിന്നുള്ള നഴ്സിംഗ് വിദ്യാര്‍ഥികളുടെ ബിരുദദാനച്ചടങ്ങും ഒമാന്‍ എന്‍.ഇ.പി പരിപാടിയുടെ

സംസ്ഥാന തൊഴിൽ വകുപ്പിന് കയ്യടിയുമായി ലാറ്റിൻ അമേരിക്കൻ മാധ്യമങ്ങൾ

സംസ്ഥാന തൊഴിൽ വകുപ്പിന് കയ്യടിയുമായി ലാറ്റിൻ അമേരിക്കൻ മാധ്യമങ്ങൾ

വമ്പിച്ച ജനപിന്തുണയുമായി അധികാരത്തിലേറിയ ഇടതുപക്ഷ സർക്കാർ ഒരുവർഷം പൂർത്തീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ചെറിയ കാലയളവിനുള്ളിൽ തന്നെ ഒട്ടേറെ കാര്യങ്ങൾ ചെയ്തു തീർത്ത സർക്കാരാണ് നമ്മുടേത്. സമൂഹത്തിന്റെ സർവതലങ്ങളിലും മാറ്റത്തിന്റെ പുത്തനുണർവേകി നവകേരളം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമായ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്മെന്റിന്റെ പദ്ധതികളും, പദ്ധതികളുടെ പ്രോയോഗവൽക്കരണവും അന്തർദേശീയ തലത്തിലും  ശ്രദ്ധയാകർഷിക്കയുണ്ടായി. ഇതര സംസ്ഥാന തൊഴിലാളികൾക്കായി

നവകേരള മിഷന്റെ ഭാഗമായി കൊയിലാണ്ടി ഗവ.ഐ.ടി.ഐയെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തി.

നവകേരള മിഷന്റെ ഭാഗമായി കൊയിലാണ്ടി ഗവ.ഐ.ടി.ഐയെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തി.

കേരള ഇന്ഫ്രാസ്ട്രക്ചര് ഫണ്ട് ബോര്ഡ് (കെ.ഐ.എഫ്.ബി) മുഖേന ധനസഹായം ലഭ്യമാക്കിയിട്ടുള്ള സംസ്ഥാനത്തെ 10 ഐ.ടി.ഐകളില് ഒന്നാണ് കൊയിലാണ്ടിയിലേത്. സ്ഥാപനത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്ത്തുന്നതിനായി 52.45 കോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോര്ട്ട് സര്ക്കാരിന് കൈമാറിയിട്ടുണ്ട്. മെക്കാനിക്ക്, ഓട്ടോ ഇലക്ട്രിക്കല് & ഇലക്ട്രോണിക്സ്, മെക്കാനിക്കല് ഡീസല് എന്നീ ട്രേഡുകളുടെ വര്ക്ക്ഷോപ്പ്

സ്പെക്ട്രം 2017 ജോബ് ഫെയർ

സ്പെക്ട്രം 2017 ജോബ് ഫെയർ

വ്യാവസായിക പരിശീലന വകുപ്പ് ഐടിഐ സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കായി തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിൽ സംഘടിപ്പിച്ച ജോബ് ഫെയർ സ്പെക്ട്രം 2017 സമാപിച്ചു. മാർച്ച് 17നു കളമശ്ശേരി ഗവണ്മെന്റ് ഐടിഐ, 20നു കോഴിക്കോട് ഗവണ്മെന്റ് ഐടിഐ, 23നു മലമ്പുഴ ഗവണ്മെന്റ് ഐടിഐ എന്നിവിടങ്ങളിലായാണ് ജോബ് ഫെയർ നടന്നത്.