Loading

Author: Minister Labour

468 posts

പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് ഉടന്‍: മന്ത്രി ടി.പി.രാമകൃഷ്ണന്‍

പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് ഉടന്‍: മന്ത്രി ടി.പി.രാമകൃഷ്ണന്‍

പ്രതിസന്ധി നേരിടുന്ന തോട്ടം മേഖലയ്ക്ക് പുതുജീവന്‍ പകരുന്നതിനായി സംസ്ഥാന സര്‍ക്കാര്‍  പ്രഖ്യാപിച്ച പ്ലാന്റേഷന്‍ ഡയറക്ടറേറ്റ്  ഉടന്‍ നിലവില്‍ വരുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത സര്‍വ്വീസ് സംഘടനകളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. തോട്ടം മേഖലയുടെ സംരക്ഷണത്തിനും

കൊറോണ വൈറസ് : ജീവനക്കാര്‍ക്ക് തൊഴിലുടമകള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കണം- ലേബര്‍ കമ്മീഷണര്‍

കൊറോണ വൈറസ് : ജീവനക്കാര്‍ക്ക് തൊഴിലുടമകള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കണം- ലേബര്‍ കമ്മീഷണര്‍

കൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും ജീവനക്കാരുടെ ജോലി സമയം ക്രമപ്പെടുത്തല്‍, അവധി അനുവദിക്കല്‍ എന്നിവ സംബന്ധിച്ചും തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിര്‍ദേശപ്രകാരം ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐഎഎസ് സര്‍ക്കുലര്‍ പുറത്തിറക്കി. സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലെ

തീപ്പെട്ടി വ്യവസായ മേഖലയിലെ കുറഞ്ഞ കൂലി പുതുക്കി വിജ്ഞാപനം ചെയ്തു

തീപ്പെട്ടി വ്യവസായ മേഖലയിലെ കുറഞ്ഞ കൂലി പുതുക്കി വിജ്ഞാപനം ചെയ്തു

സംസ്ഥാനത്തെ തീപ്പെട്ടി വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്ക് ഏറ്റവും കുറഞ്ഞ കൂലി നിരക്കുകള്‍ പുതുക്കി തൊഴിലും നൈപുണ്യവും വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. (സ.ഉ.(അച്ചടി)നം.34/2020/തൊഴില്‍, തീയതി 2020 മാര്‍ച്ച് ആറ്).  പുതുക്കിയ കൂലി നിരക്കുകളും തസ്തികകളും ചുവടെ. വിജ്ഞാപനമനുസരിച്ച് സ്പളിന്റ്‌സ് ആന്റ് വിനേഴ്‌സ് സെക്ഷനില്‍ ദിവസ വേതന വിഭാഗത്തില്‍

എംആര്‍എഫില്‍ 11000 രൂപയുടെ ശമ്പള വര്‍ധന :  തൊഴില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ തീരുമാനം

എംആര്‍എഫില്‍ 11000 രൂപയുടെ ശമ്പള വര്‍ധന :  തൊഴില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ തീരുമാനം

എംആര്‍എഫ് കമ്പനിയിലെ ശമ്പളം സംബന്ധിച്ച് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന  യോഗത്തില്‍ ധാരണയായി. തൊഴിലാളികളുടെ പ്രതിമാസ വേതനത്തില്‍ ശരാശരി 11000 രൂപയുടെ വര്‍ധനവ് ഉണ്ടാകും. കമ്പനിയില്‍ മാനേജ്‌മെന്റും തൊഴിലാളികളുമായി ഉണ്ടാക്കിയിരുന്ന മുന്‍ കരാര്‍ പ്രകാരം അന്നത്തെ ശമ്പള വര്‍ധന

തൊഴില്‍ വകുപ്പ് കോള്‍ സെന്റര്‍ :  ഫെബ്രുവരിയില്‍ 246 പരാതികള്‍ പരിഹരിച്ചു.

തൊഴില്‍ വകുപ്പ് കോള്‍ സെന്റര്‍ :  ഫെബ്രുവരിയില്‍ 246 പരാതികള്‍ പരിഹരിച്ചു.

സംസ്ഥാനത്തെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി ലേബര്‍ കമ്മീഷണറേറ്റില്‍ പ്രവര്‍ത്തിച്ചു വരുന്ന കോള്‍ സെന്ററില്‍  246 പരാതികള്‍ക്കു പരിഹാരമായി. ഫെബ്രുവരിയില്‍ ആകെ ലഭിച്ച 248 പരാതികളില്‍ 246 എണ്ണം പരിഹരിച്ചു. കയറ്റിറക്ക് കൂലി തര്‍ക്കങ്ങള്‍, മിനിമം വേതനം നിഷേധിക്കല്‍, തൊഴില്‍ നിഷേധിക്കല്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട

കൊറോണ വൈറസ് ബാധ :  സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ക്രമപ്പെടുത്താന്‍ ലേബര്‍ കമ്മീഷണറുടെ സര്‍ക്കുലര്‍

കൊറോണ വൈറസ് ബാധ :  സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ക്രമപ്പെടുത്താന്‍ ലേബര്‍ കമ്മീഷണറുടെ സര്‍ക്കുലര്‍

കൊറോണ വൈറസ് ബാധയുടെ പശ്ചാതലത്തില്‍ സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതും, ജീവനക്കാരുടെ ജോലി സമയം, അവധി അനുവദിക്കല്‍ മുതലായവയും സംബന്ധിച്ച് ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സ്വകാര്യ റിസോര്‍ട്ടുകള്‍, ഫിസിയോ തെറാപ്പി സെന്ററുകള്‍, സ്പാ സെന്ററുകള്‍ , റസ്റ്റോറന്റുകള്‍, ഷോപ്പിംഗ് മാളുകള്‍

എക്‌സൈസിലും ബിവറേജസ് ഔട്ട്‌ലെറ്റിലും ജീവനക്കാര്‍ക്ക് മാസ്‌ക്

എക്‌സൈസിലും ബിവറേജസ് ഔട്ട്‌ലെറ്റിലും ജീവനക്കാര്‍ക്ക് മാസ്‌ക്

ബിവറേജസ് കോര്‍പറേഷന്റെ കീഴിലുള്ള എല്ലാ ഔട്ട്‌ലെറ്റുകളിലും ജീവനക്കാര്‍ക്ക് മാസ്‌കുകളും ഗ്ലൗസുകളും മറ്റ് അനുബന്ധസാമഗ്രികളും വിതരണം ചെയ്യുന്നതിന് അടിയന്തരനടപടിയെടുക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചെക്ക് പോസ്റ്റുകളിലും സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഡ്യൂട്ടിയിലും എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടുള്ള എല്ലാ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും മാസ്‌കുകളും ഗ്ലൗസും മറ്റ് അനുബന്ധ സാമഗ്രികളും

സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ ജാഗ്രത പാലിക്കുക: മന്ത്രി ടി പി രാമകൃഷ്ണന്‍

സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ ജാഗ്രത പാലിക്കുക: മന്ത്രി ടി പി രാമകൃഷ്ണന്‍

കൊറോണ(കോവിഡ് 19) വൈറസ് ബാധയുടെ വ്യാപനം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ജാഗ്രതയോടെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ദേശീയപണിമുടക്ക്: ബിപിസിഎല്ലില്‍ വേതനം തടഞ്ഞത് പുനഃപരിശോധിക്കണമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍

ദേശീയപണിമുടക്ക്: ബിപിസിഎല്ലില്‍ വേതനം തടഞ്ഞത് പുനഃപരിശോധിക്കണമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍

ജനുവരി എട്ടിന്റെ ദേശീയ പൊതുപണിമുടക്കില്‍ പങ്കെടുത്തതിന്റെ പേരില്‍ പൊതുമേഖലാസ്ഥാപനമായ ബിപിസിഎല്‍ ജീവനക്കാരുടെ നാലു ദിവസത്തെ വേതനം തടഞ്ഞ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ്  മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് കത്തയച്ചു. ജോലി ചെയ്തില്ലെങ്കില്‍ പ്രതിഫലമില്ല എന്ന കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധനയത്തിന്റെ

സ്ത്രീകള്‍ക്ക് തൊഴില്‍ സ്ഥാപനങ്ങളില്‍ നൈറ്റ് ഷിഫ്റ്റ് : നിയമം കൊണ്ടു വരുന്നത് പരിഗണനയിലെന്ന് തൊഴില്‍ മന്ത്രി

സ്ത്രീകള്‍ക്ക് തൊഴില്‍ സ്ഥാപനങ്ങളില്‍ നൈറ്റ് ഷിഫ്റ്റ് : നിയമം കൊണ്ടു വരുന്നത് പരിഗണനയിലെന്ന് തൊഴില്‍ മന്ത്രി

സ്ത്രീകള്‍ക്ക് തൊഴില്‍ സ്ഥാപനങ്ങളില്‍ നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നതിന് സഹായകമായ വിധത്തില്‍ നിയമം കൊണ്ടുവരുന്നത് പരിഗണനയിലാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. തൊഴില്‍ മേഖലയില്‍ തുല്യ അവകാശവും തുല്യ നീതിയും ഉറപ്പു വരുത്തേണ്ടതുണ്ട്. നിയമത്തിന്റെ പൂര്‍ണ്ണമായ പരിരക്ഷയും തുല്യതയും അതിഥി തൊഴിലാളികളുള്‍പ്പെടെ എല്ലാ  തൊഴിലാളികള്‍ക്കും ലഭ്യമാകണമെന്നതാണ് സംസ്ഥാന