95,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള ബൃഹത് പദ്ധതിക്ക് രൂപം നൽകിയിരിക്കുകയാണ് എൽഡിഎഫ് സർക്കാർ.100 ദിനം കൊണ്ട് 50,000 തൊഴിലവസരം സൃഷ്ടിക്കും. കോവിഡ് പകർച്ചവ്യാധി സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധിയും തൊഴിലില്ലായ്മയും മറികടക്കാൻ സർക്കാർ നടപ്പാക്കുന്ന സംയോജിത പദ്ധതിക്ക് രൂപരേഖയായി.
തൊഴിൽ മേഖലയിൽ പ്രധാനമായ സർക്കാർ രംഗത്ത് 18,600 പേർക്ക് തൊഴിലവസരം. സർക്കാർ, അർദ്ധസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്ഥിര- താൽക്കാലിക- കരാർ നിയമനങ്ങൾ ഉൾപ്പെടെയാണിവ.