എംജി സര്‍വകലാശാല ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ബിഹാര്‍ സ്വദേശിനി പായല്‍ കുമാരിയെ തൊഴിലും നൈപുണ്യവും എക്‌സൈസും മന്ത്രി ടി.പി.രാമകൃഷ്ണന്‍ അഭിനന്ദിച്ചു.
അതിഥിതൊഴിലാളിയായ ബിഹാര്‍ സ്വദേശി പ്രമോദ്കുമാര്‍ സിങിന്റെയും ബിന്ദുദേവിയുടെയും  മകളായ പായല്‍ കുമാരി മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ബിഎ ഹിസ്റ്ററി ആര്‍ക്കിയോളജി പരീക്ഷയിലാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. പായല്‍ കുമാരിയുടെ നേട്ടം പ്രചോദനമേകുന്നതും അഭിമാനാര്‍ഹവുമാണെന്ന് മന്ത്രി പറഞ്ഞു. പായല്‍ കുമാരിയെ മന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.