കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പദ്ധതി, കേരളാ ആട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പദ്ധതി, കേരളാ ആട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമ പദ്ധതി എന്നിവകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ക്ക് വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍  ഓണത്തിനു മുന്‍പായി അധിക സൗജന്യ ധനസഹായമായി 1000 രൂപ അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി.(ജി.ഓ.(ആര്‍.ടി)നം.832/2020/തൊഴില്‍, തീയതി 21.08.2020)
സ്‌കാറ്റേര്‍ഡ് വര്‍ക്കേഴ്‌സ്, പാസഞ്ചര്‍ ഗൈഡുകള്‍, ഡ്രൈവിംഗ് സ്‌കൂള്‍ ജീവനക്കാര്‍ എന്നീ വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്ക് തൊഴിലാളി വിഹിതം മാത്രം സ്വീകരിച്ചുകൊണ്ടും തൊഴിലുടമാ വിഹിതം മൂന്നു മാസങ്ങള്‍ക്കകം അടച്ചുകൊള്ളാമെന്നും സത്യവാങ്മൂലം നല്‍കുന്നതിന്റെ അടിസ്ഥാനത്തിലാണ്  അധിക സൗജന്യ ധനസഹായം നല്‍കുന്നതിന്  കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് അനുമതി നല്‍കി തൊഴില്‍ വകുപ്പ്  ഉത്തരവായത്. അംഗങ്ങള്‍ തൊഴിലുടമാ വിഹിതം മൂന്നു മാസങ്ങള്‍ക്കുള്ളില്‍ അടയ്ക്കുന്നുവെന്ന് ഉറപ്പാക്കണം.