തിരുവനന്തപുരം അമരവിള എക്സൈസ് ചെക്‌പോസ്റ്റില്‍ പണവും മത്സ്യവും പാരിതോഷികങ്ങളും കൈപ്പറ്റുന്നതായി ഒരു മാധ്യമത്തില്‍  വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
രണ്ട് പ്രിവന്റീവ് ഓഫീസര്‍, രണ്ട് സിവില്‍ എക്സൈസ് ഓഫീസര്‍, സംഭവസമയം ചെക്ക് പോസ്റ്റ് ചുമതല ഉണ്ടായിരുന്ന എക്സൈസ് ഇന്‍സ്‌പെക്ടര്‍ എന്നിവരെയാണ്  സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. അമരവിള ചെക്ക്പോസ്റ്റിലെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ ഉത്തരവാദിത്ത്വം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതിനാല്‍ സ്ഥലം മാറ്റി.
എക്സൈസ് വകുപ്പിന് അവമതിപ്പ്  ഉളവാക്കുന്ന വിധമുള്ള പ്രവര്‍ത്തികള്‍ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് കമ്മിഷണര്‍ എസ് ആനന്ദകൃഷ്ണന്‍ അറിയിച്ചു.
ക്ക്പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍