സംസ്ഥാനത്ത് നിലവില്‍ പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ ആകെ കാര്‍ഡ് ഉടമകളായ 2037 പേര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ അടങ്ങുന്ന ഓണക്കിറ്റ് നല്‍കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പ് തീരുമാനിച്ചു (സ.ഉ(സാധാ)നം.813/2020/തൊഴില്‍,തീയതി 17.08.2020).
ഒരു കാര്‍ഡ് ഉടമയ്ക്ക്  936 രൂപ നിരക്കിലുള്ള സാധനങ്ങള്‍ അടങ്ങിയ ഓണക്കിറ്റാണ് നല്‍കുന്നത്.   20 കിലോ അരി ,  ഒരു ലിറ്റര്‍ വെളിച്ചെണ്ണ , രണ്ടു കിലോ പഞ്ചസാര  എന്നിവയാണ് തൊഴിലും നൈപുണ്യവും വകുപ്പു നല്‍കുന്ന ഓണക്കിറ്റിലുള്ളത്.   19.06 ലക്ഷം രൂപയാണ് ഇതിനായി ചിലവാക്കുന്നത്.
പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് റിലീഫ് ഫണ്ട് കമ്മിറ്റി കണ്‍വീനര്‍മാരായ തിരുവനന്തപുരം ജില്ലാ ലേബര്‍ ഓഫീസര്‍, കൊല്ലം ജില്ലാ ലേബര്‍ ഓഫീസര്‍,പാലക്കാട് ജില്ലാ ലേബര്‍ ഓഫീസര്‍, വയനാട് ജില്ലാ ലേബര്‍ ഓഫീസര്‍, ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് എന്നിവര്‍ തൊഴിലാളികള്‍ക്കുള്ള ഓണക്കിറ്റുകള്‍ മാവേലി സ്‌റ്റോറുകള്‍ വഴി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.