ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിലെ നഴ്‌സിംഗ് അസിസ്റ്റന്റ്,  ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് വിഭാഗം ജീവനക്കാരുടെ കോമ്പന്‍സേഷന്‍ അവധി 22 ല്‍ നിന്ന് 45 ദിവസമായി വര്‍ധിപ്പിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
ആരോഗ്യ വകുപ്പിലെ നഴ്‌സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് വിഭാഗം ജീവനക്കാര്‍ക്ക് 45 ദിവസത്തെ കോമ്പന്‍ സേഷന്‍ അവധിയുണ്ട്. ഈ ആനുകൂല്യം ഇ എസ് ഐ വിഭാഗം ജീവനക്കാര്‍ക്കും ബാധകമാക്കണമെന്ന് അഭ്യര്‍ഥിച്ച് കേരള എന്‍ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി മന്ത്രി ടി.പി. രാമകൃഷ്ണന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ്
തീരുമാനം.
ഇ എസ് ഐ ആശുപത്രികളുടെയും ഡിസ്പന്‍സറികളുടെയും സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സം വരാത്ത രീതിയിലായിരിക്കും അവധി അനുവദിക്കുന്നത്.ആയിരത്തോളം ജീവനക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും