കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലാ കാര്യാലയ കെട്ടിടത്തിന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ തറക്കല്ലിട്ടു.ബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിനൊപ്പം ലെയ്‌സണ്‍ ഓഫീസും ഇവിടെ നിര്‍മ്മിക്കും.ഹാബിറ്റാറ്റിനാണ് നിര്‍മ്മാണ ചുതമല. ബോര്‍ഡ് ചെയര്‍മാന്‍ എം.എസ്.സ്‌കറിയ, ബോര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ കാപ്ഷന്‍…….കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലാ കാര്യാലയ കെട്ടിടത്തിന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ തറക്കല്ലിടുന്നു.