നിര്‍മാണ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുറപ്പാക്കി കേരളത്തിന്റെ തൊഴില്‍ മേഖല സജീവമാക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. കോവിഡ് അനന്തര കേരളത്തിന്റെ തൊഴില്‍-നൈപുണ്യ വികസന സാധ്യതകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.നിര്‍മാണ മേഖലയില്‍ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.