സംസ്ഥാന അബ്കാരി തൊഴിലാളി ക്ഷേമനിധി പെൻഷൻ ഇരട്ടിയാക്കി വർധിപ്പിച്ചു. കുറഞ്ഞ പ്രതിമാസ പെൻഷൻ 1000 രൂപയിൽനിന്ന് 2000 രൂപയാക്കി. ബോർഡിൽ അംഗമായ ശേഷമുള്ള പത്തു വർഷത്തിൽ കൂടുതുള്ള ഓരോ അധിക വർഷത്തിനും ഇനി മുതൽ 100 രൂപ നിരക്കിൽ പെൻഷൻ വർധന ലഭിക്കും. 5000 രൂപയായിരിക്കും പരമാവധി പെൻഷൻ.