എൻഫോഴ്‌സ്‌മെന്റ് കൂടുതൽ ശക്തിപ്പെടുത്തുന്നതിനും  ഇന്നത്തെ വെല്ലുവിളികൾ നേരിടുന്നതിനും ആധുനിക സൗകര്യങ്ങൾ ഉറപ്പുവരുത്തി എക്‌സൈസ് സേനയെ ശാക്തീകരിക്കാനുള്ള നിർദ്ദേശങ്ങൾ ബജറ്റിലുണ്ട്. ഡിജിറ്റൽ വയർലസ് സംവിധാനം വ്യാപിപ്പിക്കൽ, ഫീൽഡ് ഓഫീസുകളുടെയും ചെക്ക് പോസ്റ്റുകളുടെയും നവീകരണം, ആധുനികസൗകര്യമുള്ള വാഹനങ്ങളും പിസ്റ്റളുകളും വാങ്ങൽ, എക്‌സൈസ് ടവറുകളടെയും കോംപ്ലക്‌സുകളുടെയും നിർമ്മാണം  തുടങ്ങിയവക്കായി 9.75 കോടി രൂപ വകയിരുത്തി. ലഹരിമുക്ത മിഷൻ വിമുക്തിയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ജില്ലാ ഡീ അഡിക്ഷൻ കേന്ദ്രങ്ങളുടെയും മേഖലാ  കൗൺസലിംഗ് കേന്ദ്രങ്ങളുടെയും പ്രവർത്തനം വിപുലീകരിക്കും. എക്‌സൈസ് അക്കാദമിയുടെയും റിസർച്ച് സെന്ററിന്റെയും സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് 68 ലക്ഷം രൂപ അനുവദിച്ചു