രാജ്യം  എഴുപത്തിയൊന്നാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സ്വാന്തന്ത്ര്യ സമരത്തിന്റെ ധീരമായ സ്മരണകൾ അലയടിക്കുന്ന കോഴിക്കോട് കടപ്പുറത്ത് ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു.”ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൗരര്‍ക്കെല്ലാം:സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതിയും, ചിന്തയ്ക്കും, ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ഭക്തി ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം,പദവിയിലും, അവസരത്തിലും സമത്വവും, സംപ്രാപ്തമാക്കുവാനും, അവര്‍ക്കെല്ലാമിടയില്‍, വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്‍റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലര്‍ത്തുവാനും ” പ്രതിഞ്ജയെടുത്തു.