സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസും (കെയ്‌സ്) ചേർന്നു സംഘടിപ്പിക്കുന്ന ഇന്ത്യ സ്‌കിൽസ് കേരള 2020 നൈപുണ്യ മത്സരങ്ങളുടെ ജില്ലാതല മത്സരങ്ങൾക്ക്  (2020 ജനുവരി 15) നു തുടക്കം.

ജില്ലാ മത്സരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് ചാക്ക ഐടിഐയിൽ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും. വി.എസ്. ശിവകുമാർ എം.എൽ.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മേയർ കെ. ശ്രീകുമാർ മുഖ്യാതിഥിയായിരിക്കും. 42 മേഖലകളിലായി നടക്കുന്ന ഇന്ത്യ സ്‌കിൽസ് കേരള 2020 മത്സരങ്ങളിൽ 21 വയസിനു താഴെ പ്രായമുള്ളവർക്കു പങ്കെടുക്കാം. വിജയികൾക്ക് മേഖല, സംസ്ഥാന, ദേശീയ തല മത്സരങ്ങളിലൂടെ 2021ൽ ചൈനയിലെ ഷാങ്ഹായിൽ നടക്കുന്ന അന്താരാഷ്ട്ര നൈപുണ്യ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. വിജയികൾക്ക് സംസ്ഥാനതലത്തിൽ 78 ലക്ഷം രൂപയുടെ ക്യാഷ് അവാർഡും ലഭിക്കും.