കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിച്ചു. വി.പി. സോമസുന്ദരൻ(മലപ്പുറം) ആണ് പുനഃസംഘടിപ്പിച്ച ബോർഡിന്റെ ചെയർമാൻ. ഡയറക്ടർ ബോർഡിലെ സ്വന്തമായി തൊഴിൽ ചെയ്യുന്നവരുടെ പ്രതിനിധി കൂടിയായിരിക്കും അദ്ദേഹം. (സ.ഉ.(അച്ചടി)നം. 129/2019/തൊഴിൽ, തീയതി 04/12/2019, എസ്.ആർ.ഒ. നമ്പർ 962/2019)
തൊഴിലാളി പ്രതിനിധികളായി പി. ചന്ദ്രൻ(തൃശൂർ), പി. വിജയകുമാർ(തൃശൂർ), അഡ്വ. എം. രാജൻ(കോഴിക്കോട്) എന്നിവരെയും വ്യാപാരി പ്രതിനിധികളായി ഡോ. ബി. ഗോവിന്ദൻ(തിരുവനന്തപുരം), പി.സി. ജോസഫ് (പാലത്തറ ഫാഷൻ ജ്വല്ലേഴ്‌സ്, പത്തനംതിട്ട), പി.വി. ജോസ്(തൃശൂർ), അഡ്വ. എസ്. അബ്ദുൾ നാസർ(കൊല്ലം) എന്നിവരെയും ഉൾപ്പെടുത്തി.
തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണൽ സെക്രട്ടറി ജെയിംസ് രാജ്, നിയമ വകുപ്പ് അഡീഷണൽ സെക്രട്ടറി പി.വി. ഗീത, ധനവകുപ്പ് ജോയിന്റ് സെക്രട്ടറി ജെ. ക്ലീറ്റസ്, കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ കെ.എസ്. സിന്ധു എന്നിവരാണ് ബോർഡിലെ സർക്കാർ പ്രതിനിധികൾ.