സംസ്ഥാനത്തെ കയർ ഫാക്ടറി മേഖലയിലെ ക്രിസ്മസ് അഡ്വാൻസ് ബോണസ് സംബന്ധിച്ച് ധാരണയായി. ലേബർ കമ്മീഷണർ സി.വി. സജന്റെ നേതൃത്വത്തിൽ ലേബർ കമ്മീഷണറേറ്റിൽ നടന്ന ചർച്ചയിലാണ് ബോണസ് വ്യവസ്ഥയിൽ തീരുമാനമായത്.
തൊഴിലാളികളുടെ 2019 ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലെ ആകെ വരുമാനത്തിന്റെ 20 ശതമാനം ബോണസും 9.90 ശതമാനം ഇൻസന്റീവും എന്ന നിലയിലാകും (ആകെ 29.90 ശതമാനം) ക്രിസ്മസ് അഡ്വാൻസ് ബോണസ് കണക്കാക്കുക. ഡിസംബർ 20നോ അതിനു മുൻപായോ ബോണസ് തുക തൊഴിലാളികൾക്കു വിതരണം ചെയ്യണം. സഹകരണ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും ഈ വ്യവസ്ഥകൾ ബാധകമായിരിക്കും.
ലേബർ കമ്മീഷണറേറ്റിലെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തൊഴിലാളികളുടേയും തൊഴിലുടമകളുടേയും വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.