കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിച്ചു തൊഴിലും നൈപുണ്യവും വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സി.കെ. മണിശങ്കറാണു ബോർഡിന്റെ ചെയർമാൻ. (സ.ഉ. അച്ചടി നമ്പർ 119/2019/തൊഴിൽ, തീയതി 25/11/2019, എസ്.ആർ.ഒ. നമ്പർ 939/2019)

സി.കെ. മണിശങ്കറിനു പുറമേ ജി. കൃഷ്ണൻകുട്ടി(തിരുവനന്തപുരം), വി.പി. സ്‌കറിയ(മലപ്പുറം), ആർ. സുശീലൻ(കോട്ടയം), ബാബു ജോർജ്(ആലപ്പുഴ) എന്നിവർ ബോർഡിലെ തൊഴിലാളി പ്രതിനിധികളായിരിക്കും.

ബിനോയ് ജോസഫ്(പാലാ), കേരള സ്റ്റേറ്റ് ബിവ്റേജസ് കോർപ്പറേഷൻ ജനറൽ മാനേജർ(അഡ്മിനിസ്ടേഷൻ) ഇ. സഹീദ്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് കൺസ്യൂമർ ഫെഡറേഷൻ ലിമിറ്റഡ് ചെയർമാൻ എം. മഹബൂബ്, കെ. രാധാകൃഷ്ണൻ(കണ്ണൂർ), ദീപക് ചന്ദ്രൻ (കണ്ണൂർ) എന്നിവരാണ് തൊഴിലുടമാ പ്രതിനിധികൾ.

തൊഴിലും നൈപുണ്യവും വകുപ്പ് അഡിഷണൽ സെക്രട്ടറി ഡി. ലാൽ, നിയമ വകുപ്പ് ജോയിന്റ് സെക്രട്ടറി വി.എം. രഹന, ധന വകുപ്പ് ജോയിന്റ് സെക്രട്ടറി പി. ഗോപകുമാർ, അഡിഷണൽ ലേബർ കമ്മിഷണർ (വെൽഫെയർ) രഞ്ജിത് പി. മനോഹർ, കേരള അബ്കാരി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ബീനാമോൾ വർഗീസ് എന്നിവർ ബോർഡിലെ സർക്കാർ പ്രതിനിധികളായും പ്രവർത്തിക്കും.