കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. (നമ്പർ : സ.ഉ.(അച്ചടി) നമ്പർ 115/2019/തൊഴിൽ, തീയതി 2019 നവംബർ 21, എസ്.ആർ.ഒ. നമ്പർ 914/2019). ഡി. രാജമ്മയാണ് പുനഃസംഘടിപ്പിച്ച ബോർഡിന്റെ ചെയർപേഴ്‌സൺ.

ബോർഡിൽ തയ്യൽ തൊഴിലാളികളുടേയും സ്വയംതൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുടേയും പ്രതിനിധികളായി ജി. രാജമ്മ(വനിതാ പ്രതിനിധി), ഇ.ജി. മോഹനൻ, കെ.കെ. ഹരിക്കുട്ടൻ, കെ. ഭാർഗവൻ, കെ. മാനുക്കുട്ടൻ(പട്ടികജാതി പ്രതിനിധി), സുന്ദരൻ എന്നിവരെ ഉൾപ്പെടുത്തി.

എൻ.സി. ബാബു, ജി. സജീവൻ, എസ്. സതികുമാർ, ജി. കാർത്തികേയൻ എന്നിവരെ തൊഴിലുടമാ പ്രതിനിധികളായും തൊഴിലും നൈപുണ്യവും വകുപ്പ് അഡിഷണൽ സെക്രട്ടറി എസ്. നിഷ, നിയമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സി. ബിന്ദു, ധനകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി ടി.എസ്. മധുസൂദനൻ നായർ, കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി  ബോർഡ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറും ഡെപ്യൂട്ടി ലേബർ കമ്മിഷണറുമായ കെ.എസ്. സിന്ധു എന്നിവരെ ബോർഡിലെ സർക്കാർ പ്രതിനിധികളായും ഉൾപ്പെടുത്തിയിട്ടുണ്ട്.