തോട്ടം തൊഴിലാളികൾക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കും വയനാട് ജില്ലയിലെ തോട്ടം തൊഴിലാളികൾക്കായി ബിവറേജസ് കോർപ്പറേഷന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് 100 വീടുകൾ നിർമ്മിച്ച് നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ. സംസ്ഥാനത്തെ തോട്ടം തൊഴിലാളികൾക്കായി പ്രത്യേക ഭവന നിർമ്മാണ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയിൽ