കോഴിക്കോട് ജില്ലയില്‍ ഇതര സംസ്ഥാന (അതിഥി) തൊഴിലാളികള്‍ക്കുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ (സഹായ കേന്ദ്രം) നവംബര്‍ 18-ന്  ഉച്ചയ്ക്ക് 12 മണിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍.
അതിഥിതൊഴിലാളികള്‍ക്കായി എല്ലാ ജില്ലകളിലും ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കും. തിരുവനന്തപുരത്ത് തമ്പാന്നൂരിലും പെരുമ്പാവൂരിലും ശ്രമിക് ബന്ധു എന്ന പേരില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം നടന്നുവരുന്നുണ്ട്. തമ്പാനൂരിലേതുള്‍പ്പെടെയുള്ള സെന്ററുകളില്‍ എത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് അവരുടെ ഭാഷയില്‍ തന്നെ മറുപടികളും സഹായവും ഉറപ്പാക്കുന്നതിനായി അതതു ഭാഷകളില്‍ പ്രാവീണ്യമുള്ളവരെയാണ് ഫെസിലിറ്റേറ്റര്‍മാരായി സെന്ററുകളില്‍ നിയമിച്ചിരിക്കുന്നത്. സെന്ററുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.