സംസ്ഥാനത്തെ അൺ എയ്ഡഡ് മേഖലയയിലടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരിനി മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടും. സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കേന്ദ്ര സർക്കാറിന്റെ അംഗീകാരം തേടിയിരുന്നു. എൽഡിഎഫ് സർക്കാർ തീരുമാനത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി.രാജ്യത്ത് ആദ്യമായാണ് മറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയിൽ അൺ എയ്ഡഡ് സ്കൂൾ അധ്യാപകരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സർക്കാർ ചരിത്രപരമായ തീരുമാനമെടുക്കുന്നത്.