സംസ്ഥാനത്തെ തൊഴിൽരഹിതരെ കണ്ടെത്തി അവർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പരിചയപ്പെടുത്താനും സർക്കാർ പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്നു തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണൻ. ഇതിന്റെ ഭാഗമായി, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളെ തൊഴിലുള്ളവരെന്നും തൊഴിലില്ലാത്തവരെന്നും വേർതിരിച്ചു കണ്ടെത്തുന്നതിനുള്ള മാതൃകാ പദ്ധതി തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കാൻ തീരുമാനിച്ചതായും