ഒരു കാലത്ത് സമൂഹത്തിൽ അവഗണിക്കപ്പെട്ടവർ ഇന്ന് മുഖ്യധാരയിലേക്ക് കടന്നു വന്ന് മഹത്തായ ജീവിതസന്ദേശമാണ് ഉയർത്തി കാണിക്കുന്നതെന്ന് തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു.  കുടുംബശ്രീയുടെ ജ്വാല ഇവന്റ് മാനേജ്‌മെന്റ് നടത്തുന്ന സംഗീത വിരുന്ന് ഇശൽ നിലാവ്  ടാഗോർ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കു യായിരുന്നു അദ്ദേഹം.

ഇത്തരത്തിൽ പ്രൗഢ ഗംഭീരമായ ഒരു സദസിൽ ഒരു പരിപാടി ഏറ്റെടുത്ത് നടത്തുന്നത് വലിയ കാര്യമാണ്. ഇതിൽ നിന്ന് പ്രചോദനമുൾകൊണ്ട് മുന്നോട്ടുള്ള ജീവിതത്തിൽ  തലയുയർത്തി ജീവിക്കാൻ വേണ്ട സൗകര്യങ്ങളൊരുക്കാൻ സർക്കാർ ഒപ്പമുണ്ട്. വിവിധ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ സദാ സന്നദ്ധരാണെന്നും  അദ്ദേഹം പറഞ്ഞു. പ്രശസ്ത  സിനിമ പിന്നണി ഗായകൻ കെ ജി മാർക്കോസിൻറെ നേതൃത്വത്തിൽ ഗായിക രഹനയും  സംഘവും ചേർന്നാണ് സംഗീത രാവുണർത്തിയത്.