സംസ്ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികളെയും ആവാസ് പദ്ധതിയിൽ ചേർക്കുന്നതിനായി ആരംഭിച്ച സ്‌പെഷ്യൽ ഡ്രൈവിലൂടെ അംഗങ്ങളായവർ 41,110 ആയി. ഇതോടെ ആവാസ് പദ്ധതിയിലെ ആകെ അംഗങ്ങളുടെ എണ്ണം 4,20,001 ആയി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന കൊല്ലം മേഖലയിൽനിന്ന് 14,887 പേർ സ്‌പെഷ്യൽ ഡ്രൈവിലൂടെ പദ്ധതിയിൽ അംഗങ്ങളായിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, ജില്ലകൾ ഉൾപ്പെടുന്ന എറണാകുളം മേഖലയിൽനിന്ന് 18,365 പേരും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകൾ ഉൾപ്പെടുന്ന കോഴിക്കോട് മേഖലയിൽനിന്ന് 7,858 പേരും സ്‌പെഷ്യൽ ഡ്രൈവിലൂടെ ആവാസിൽ അംഗങ്ങളായി.