പൂട്ടിക്കിടക്കുന്ന 305 കശുവണ്ടി ഫാക്ടറികളിലെ 30911 തൊഴിലാളികൾക്ക് 2000 രൂപ നിരക്കിൽ 2019ലെ ഓണത്തോടനുബന്ധിച്ച് എക്‌സ്‌ഗ്രേഷ്യ നൽകുന്നതിന് ആവശ്യമായ 6,18,22,000 രൂപയും കിലോയ്ക്ക് 25 രൂപ നിരക്കിൽ സപ്ലൈകോ / കൺസ്യൂമർഫെഡ് എന്നീ സ്ഥാപനങ്ങൾവഴി 10 കിലോ വീതം അരി വിതരണം ചെയ്യുന്നതിന് ആവശ്യമായ 77,27,750 രൂപയും ചേർത്ത് ആകെ 6,95,49,750 (ആറുകോടി തൊണ്ണൂറ്റിയഞ്ച് ലക്ഷത്തി നാൽപ്പത്തൊമ്പതിനായിരത്തി എഴുന്നൂറ്റി അമ്പത് രൂപ) അനുവദിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. (സ.ഉ.(സാധാ.)നം. 993/2019/തൊഴിൽ, തിരുവനന്തപുരം 16/08/2019)