ഒരു വർഷത്തിലധികം കാലയളവിൽ പൂട്ടിക്കിടക്കുന്ന സ്വകാര്യ / പൊതുമേഖലാ സ്ഥാപനങ്ങൾ, കയർ സ്ഥാപനങ്ങൾ, തോട്ടങ്ങൾ എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് ഓണക്കാലത്ത് ധനസഹായം അനുവദിക്കുന്നതിനായി ഒരു തൊഴിലാളിക്ക് 2000 രൂപ ക്രമത്തിൽ 11333 തൊഴിലാളികൾക്കായി 2,26,66,000 (രണ്ടു കോടി ഇരുപത്താറു ലക്ഷത്തി അറുപത്താറായിരം) രൂപ അനുവദിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. (സ.ഉ.(സാധാ)നം. 992/2019/തൊഴിൽ തീയതി 16/082019