Loading

Day: August 17, 2019

3 posts

തൊഴിലാളികൾക്ക് ഓണക്കാലത്ത് ധനസഹായം അനുവദിച്ചു

തൊഴിലാളികൾക്ക് ഓണക്കാലത്ത് ധനസഹായം അനുവദിച്ചു

ഒരു വർഷത്തിലധികം കാലയളവിൽ പൂട്ടിക്കിടക്കുന്ന സ്വകാര്യ / പൊതുമേഖലാ സ്ഥാപനങ്ങൾ, കയർ സ്ഥാപനങ്ങൾ, തോട്ടങ്ങൾ എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് ഓണക്കാലത്ത് ധനസഹായം അനുവദിക്കുന്നതിനായി ഒരു തൊഴിലാളിക്ക് 2000 രൂപ ക്രമത്തിൽ 11333 തൊഴിലാളികൾക്കായി 2,26,66,000 (രണ്ടു കോടി ഇരുപത്താറു ലക്ഷത്തി അറുപത്താറായിരം) രൂപ അനുവദിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി.

പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക്‌ എക്‌സ്‌ഗ്രേഷ്യയും അരിയും അനുവദിച്ചു

പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക്‌ എക്‌സ്‌ഗ്രേഷ്യയും അരിയും അനുവദിച്ചു

പൂട്ടിക്കിടക്കുന്ന 305 കശുവണ്ടി ഫാക്ടറികളിലെ 30911 തൊഴിലാളികൾക്ക് 2000 രൂപ നിരക്കിൽ 2019ലെ ഓണത്തോടനുബന്ധിച്ച് എക്‌സ്‌ഗ്രേഷ്യ നൽകുന്നതിന് ആവശ്യമായ 6,18,22,000 രൂപയും കിലോയ്ക്ക് 25 രൂപ നിരക്കിൽ സപ്ലൈകോ / കൺസ്യൂമർഫെഡ് എന്നീ സ്ഥാപനങ്ങൾവഴി 10 കിലോ വീതം അരി വിതരണം ചെയ്യുന്നതിന് ആവശ്യമായ 77,27,750 രൂപയും ചേർത്ത്

റിവോൾവിങ് ഫണ്ട് : തുക വർധിപ്പിച്ച് ഉത്തരവായി

റിവോൾവിങ് ഫണ്ട് : തുക വർധിപ്പിച്ച് ഉത്തരവായി

കേരളത്തിനകത്തുവച്ച് മരണമടയുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ഭൗതികശരീരം സ്വദേശത്തേക്ക് എത്തിക്കുന്നതിനായി രൂപീകരിച്ച റിവോൾവിങ് ഫണ്ടിന്റെ തുക വർധിപ്പിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. (സ.ഉ.(സാധാ.)നം. 983/2019/തൊഴിൽ, തീയതി 14/08/2019. 2010ലെ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയുടെ ഫണ്ടിൽനിന്ന് ഒരു ലക്ഷം രൂപ വീതം ഓരോ ജില്ലയ്ക്കും റിവോൾവിങ് ഫണ്ട് അനുവദിക്കുകയും