സംസ്ഥാനത്ത് റബ്ബര്‍ ഉത്പ്പവ്യവസായ മേഖലയില്‍ ജോലി ചെയ്യു തൊഴിലാളികള്‍ക്ക് നല്‍കേണ്ട കൂലി നിരക്കുകള്‍ക്ക് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതനുസരിച്ച് പ്രതിദിനം അടിസ്ഥാന വേതനം (8 മണിക്കൂര്‍ ജോലി) ക്ലാസ് എ വിഭാഗത്തിന് 470/- രൂപയും ക്ലാസ് ബി വിഭാഗത്തിന് 500/- രൂപയും ക്ലാസ് സി വിഭാഗത്തിന് 540/- രൂപയും ക്ലാസ് ഡി വിഭാഗത്തിന് 570/- രൂപയായുമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഈ വിജ്ഞാപനം പ്രാബല്യത്തില്‍ വ തീയതിയില്‍ തുടര്‍ച്ചയായി 3 വര്‍ഷത്തില്‍ കുറയാതെയോ അതിലധികമോ ഒരു സ്ഥാപനത്തില്‍ അഥവാ ഒരു തൊഴിലുടമയുടെ കീഴില്‍ സേവനം പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് അവര്‍ പൂര്‍ത്തിയാക്കിയ ഒരോ വര്‍ഷത്തെ സേവന കാലയളവിനും പുതുക്കിയ അടിസ്ഥാനവേതനത്തിന്റെ ഒരു ശതമാനം എ നിരക്കില്‍ പരമാവധി പത്ത് ശതമാനം വരെ തുക സര്‍വ്വീസ് വെയിറ്റേജ് അടിസ്ഥാന വേതനത്തില്‍ ഉള്‍പ്പെടുത്തി നല്‍കണം.
ഇക്‌ണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പ്രസിദ്ധീകരിക്കു ജീവിത നിലവാര സൂചികയിലെ (1998-99-100) പുതിയ സീരിസിലെ 300 പോയിന്റുനുമുകളില്‍ വര്‍ദ്ദിക്കു ഓരോ പോയിന്റിനും ഒരു രൂപ ക്ഷാമബത്തയായി നല്‍കണം. മാസശമ്പളം നല്‍കു ജീവനക്കാര്‍ക്ക് മുകളില്‍ നിശ്ചയിച്ച പ്രകാരം അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടിയുളള തുകയെ ഇരുപത്താറുകൊണ്ട് ഗുണിച്ചാല്‍ കി’ു തുക അടിസ്ഥാന ശമ്പളമായി നല്‍കണം. ഏതെങ്കിലും വിഭാഗത്തിലെ ജീവനക്കാര്‍ക്ക് മുകളില്‍ നിര്‍ദ്ദേശിച്ച വേതനത്തേക്കാള്‍ കൂടുതല്‍ വേതനമോ മറ്റേതെങ്കിലും ആനുകൂല്യമോ നിലവില്‍ ലഭിക്കുുണ്ടെങ്കില്‍ അതും തുടര്‍ും നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സ.ഉ(അച്ചടി)നം.34/2019/തൊഴില്‍, തീയതി 20.04.2019 പരിശോധിക്കാം.