കേരള എക്‌സൈസ് വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച കോളേജ് തല ലഹരി വിരുദ്ധ ക്ലബ്ബിനുളള പുരസ്‌കാരത്തിന് ചെങ്ങന്നൂര്‍ ഗവണ്‍മെന്റ്  ഐ ടി ഐ ലഹരി വിരുദ്ധ ക്ലബ്ബ് അര്‍ഹരായി. തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട തൊഴിലും എക്‌സൈസ് വകുപ്പു മന്ത്രി ശ്രീ ടി പി രാമകൃഷ്ണന്‍ അവര്‍കള്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍  ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി        ശ്രീ പിണറായി വിജയന്‍ അവര്‍കളില്‍ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങി. ട്രോഫിയും, പ്രശസ്തി പത്രവും പതിനായിരം രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്.  കൂടാതെ ആലപ്പുഴ ജില്ലയിലെ ഏറ്റവും മികച്ച ലഹരി വിരുദ്ധ ക്ലബ്ബ് സെക്രട്ടറിക്കുളള പുരസ്‌കാരം ക്ലബ്ബ് സെക്രട്ടറി ജെ വിഷ്ണുപ്രകാശിന് ലഭിച്ചു.
 2018-19 അദ്ധ്യയന വര്‍ഷത്തെ പരിശീലനം ആരംഭിച്ച ദിവസം കേരള എക്‌സൈസ്  വകുപ്പിന്റെയും, കേരള പോലീസ് വകുപ്പിന്റെയും നേത്യത്വത്തില്‍ ലഹരിക്കെതിരായി പരിശീലനാര്‍ത്ഥികള്‍ക്കും, രക്ഷകര്‍ത്താക്കള്‍ക്കും, ബോധവത്കരണ ക്ലാസുകള്‍ നടത്തി.  കൂടാതെ ക്യാമ്പസില്‍ ലഹരി മുക്തിക്കായി നിരന്തരം ബോധവത്കരണം നടത്തുകയും ചിത്രരചന, ക്വിസ് മത്സരങ്ങള്‍, ഉപന്യാസ രചനാ മത്സരം എന്നിവയും സംഘടിപ്പിച്ചും വരുന്നുണ്ട്.  ലഹരിക്ക് അടിമപ്പെട്ട പരിശീലനാര്‍ത്ഥികള്‍ക്ക് ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലെ സൈക്യാട്രി വിഭാഗവുമായി  സഹകരിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.  ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി പരിസര പ്രദേശത്തെ സ്‌കൂളുകളും, കോളേജുകളുമായി ചേര്‍ന്ന് തെരുവു നാടകങ്ങള്‍ സംഘടിപ്പിച്ചു.
 പുകയില വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ണഅഘഘ അഏഅകചടഠ ഉഞഡഏട    എന്ന പരിപാടി സംഘടിപ്പിച്ചു.  ലഹരിക്കെതിരെയുളള ചിത്രരചനയും, സന്ദേശങ്ങളും ലഹരി വിമുക്ത പ്രതിജ്ഞയും  ഒപ്പു ശേഖരണവും നടത്തിയിട്ടുണ്ട്.  കേരളത്തിലെ   കോളേജ് തലത്തിലുളള ലഹരി വിരുദ്ധ ക്ലബ്ബുകളില്‍ നിന്നുമാണ് ഗവണ്‍മെന്റ് ഐ ടി ഐ ചെങ്ങന്നൂര്‍ ലഹരി വിരുദ്ധ ക്ലബിനെ സംസ്ഥാനത്തെ മികച്ച ക്ലബ്ബായി തിരഞ്ഞെടുത്തത്.
ബഹുമാനപ്പെട്ട ചെങ്ങന്നൂര്‍ എം എല്‍ എ ശ്രീ സജി ചെറിയാന്‍, നഗരസഭാ കൗണ്‍സിലര്‍ ശ്രീമതി സുജാ ജോണ്‍, എക്‌സൈസ് പോലീസ് വകുപ്പു മേധാവികള്‍ വ്യാവസായിക പരിശീലന വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നു.നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റും, ട്രെയിനീസ് കൗണ്‍സിലുമായി ചേര്‍ന്നാണ് ഈ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.
എന്‍ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് വിപുലമായ ലഹരി വിരുദ്ധ ബോധവത്കരണ വേദിയാക്കി മാറ്റി.  മുഴുവന്‍ ട്രെയിനികളെയും ബോധവത്കരിക്കുവാന്‍ കഴിയുന്ന രീതിയില്‍ തെരുവു നാടകം സംഘടിപ്പിച്ചു.
25 കുട്ടികള്‍ അടങ്ങുന്ന ലഹരി വിരുദ്ധ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രിന്‍സിപ്പാള്‍  മിനി മാത്യൂ, വൈസ് പ്രിന്‍സിപ്പാള്‍ ആര്‍. ശ്രീകുമാര്‍, ക്ലബ്ബ് കണ്‍വീനര്‍ എം എന്‍ ജഗേഷ്, സ്റ്റാഫ് സെക്രട്ടറി ബി സുബിത്, ജോയിന്റ് കണ്‍വീനര്‍മാരായ ശ്രീപ്രഭ പി എസ്, ശ്യാംപ്രകാശ് എസ്, സുരേഷ്‌കുമാര്‍ വി, ശ്രീജിത് സി കെ, ക്ലബ്ബ് പ്രസിഡന്റ് അഖില്‍രാജ്, സെക്രട്ടറി വിഷ്ണുപ്രകാശ് ജെ എന്നിവര്‍ നേതൃത്വം നല്‍കുന്നു.