ഷോപ്പിങ് മാളുകളില്‍ തൊഴില്‍വകുപ്പ് നടത്തിയ സംസ്ഥാനതല പരിശോധനയില്‍ നിയമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ ആരംഭിച്ചു കേരളത്തില്‍ ഷോപ്പിങ് മേഖലകയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമപ്രകാരമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി തൊഴില്‍ വകുപ്പ് സംസ്ഥാനവ്യാപകമായി      മിന്നല്‍ പരിശോധന നടത്തി. ആകെ 139 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 136 നിയമലംഘനങ്ങള്‍ ബോധ്യപ്പെട്ടു.