മുക്കം ഇ എസ് ഐ ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 19ന് മുക്കം അഗസ്ത്യന്‍ മുഴി പള്ളോട്ടി  ഹില്‍ സ്‌കൂളിന് സമീപം വൈകുന്നേരം മൂന്ന്   മണിക്ക് നടക്കുന്ന  ചടങ്ങില്‍ തൊഴിലും നൈപുണ്യവും എക്‌സൈസുംവകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. ജോര്‍ജ്ജ് എം തോമസ് എം എല്‍ എ അദ്ധ്യക്ഷത വഹിക്കുന്ന  ചടങ്ങില്‍ മുക്കം മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വി കുഞ്ഞന്‍ മാസ്റ്റര്‍, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ അജിതാ നായര്‍ ആര്‍ ,റീജണല്‍ ഡെപ്യട്ടി  ഡയറക്ടര്‍ ഡോ സുധീര്‍കുമാര്‍ ഇ കെ, ഇ എസ് ഐ കോര്‍പ്പറേഷന്‍ സെന്‍ട്രല്‍ ബോര്‍ഡ് മെമ്പര്‍ വി രാധാകൃഷ്ണന്‍,ഇ എസ് ഐ കോര്‍പ്പറേഷന്‍ അഡീഷണല്‍ കമ്മീഷണര്‍ സി വി ജോസഫ് തുടങ്ങിയവര്‍ സംബന്ധിക്കും. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ ആഷാതോമസ് മുഖ്യപ്രഭാഷണം നടത്തും.