ആദ്യഘട്ടത്തില്‍ ദേവികുളത്ത് 100 വീടുകള്‍
ലയങ്ങളിലെ ദയനീയ കാഴ്ചകള്‍ക്കറുതിയാവുു. തോട്ടംതൊഴിലാളികള്‍ക്ക് മനോഹരമായ കൊച്ചുവീടുകള്‍ വെച്ചു നല്‍കാനൊരുങ്ങുകയാണ് തൊഴിലും നൈപുണ്യവും വകുപ്പ്. ഇടുക്കി ജില്ലയിലെ ഭവനരഹിതരായ തോട്ടം തൊഴിലാളികള്‍ക്കായി നൂറോളം വീടുകളാണ് ആദ്യഘ’ത്തില്‍ ഒരുങ്ങുക. മൂാറിലെ കുറ്റിയാര്‍ വാലിയില്‍ പദ്ധതിയുടെ ശിലാസ്ഥാപനം നാളെ രാവിലെ 11 മണിക്ക് തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കുതോടെ മെച്ചപ്പെ’തും സുരക്ഷിതവും ശുചിത്വമുള്ളതുമായ വീടെ തോട്ടം തൊഴിലാളികളുടെ ചിരകാല സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളയ്ക്കും.
തോട്ടം തൊഴിലാളികളുടെ ഉമനത്തിനും, മെച്ചപ്പെ’ താമസസൗകര്യം പ്രദാനം ചെയ്യുതിനുമായി ആവിഷ്‌കരിച്ച ‘ഭവനം പദ്ധതി- സ്വന്തം വീട് സ്‌കീം’പദ്ധതിയില്‍ വകുപ്പിന് കീഴിലെ സ്ഥാപനമായ ഭവനം ഫൗണ്ടേഷന്‍ കേരള തോട്ടം തൊഴിലാളികള്‍ക്കായി 4.88 ലക്ഷംരൂപ ചെലവില്‍ 400 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുകളാണ് നിര്‍മ്മിച്ചു നല്‍കുക. ആദ്യഘ’ത്തില്‍ ദേവികുളത്തെ കെ ഡി എച്ച് വില്ലേജില്‍ നൂറു വീടുകള്‍ നിര്‍മിക്കും. തുടര്‍് സംസ്ഥാനത്തെ മുഴുവന്‍ തോട്ടം മേഖലയിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെ’ ഭവനരഹിതരായ തോട്ടം തൊഴിലാളികള്‍ക്കായി രണ്ട് കിടക്കമുറികളും, ഹാളും, അടുക്കളയും, ശുചിമുറിയും അടങ്ങിയ 400 ചതുരശ്രഅടിവിസ്തീര്‍ണ്ണമുള്ള ടെറസ് വീടുകളാണ് ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍ ഇന്‍ നോര്‍ത്ത്അമേരിക്ക (ഫൊക്കാന)യുടെ ധനസഹായത്തോടെ ഭവനം ഫൗണ്ടേഷന്‍ നിര്‍മിച്ചു നല്‍കുത്. സര്‍ക്കാര്‍അംഗീകൃത ഏജന്‍സിയായഹാബിറ്റാറ്റ്‌ടെക്‌നോളജി ഗ്രൂപ്പിനാണ് നിര്‍മ്മാണചുമതല..