ഇടുക്കി ജില്ലയിലെ രണ്ടാമത്തെ ഇ എസ് ഐ ഡിസ്‌പെന്‍സറി കട്ടപ്പനയില്‍ 14ന് പ്രവര്‍ത്തനം ആരംഭിക്കും. തോട്ടം  മേഖലയിലെ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കു കൂടി ചികിത്സാ സഹായം ലഭ്യമാക്കുക എന്ന  സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് കട്ടപ്പനയില്‍ ഇ എസ് ഐ ഡിസ്‌പെന്‍സറി യാഥാര്‍ത്ഥ്യമാകുന്നത്. വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയുടെ അദ്ധ്യക്ഷതയില്‍ വെള്ളിയാംകുടിയില്‍ വൈകുന്നേരം  4.30ന് നടക്കുന്ന  ചടങ്ങില്‍ തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഡിസ്‌പെന്‍സറി ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ജോയ്‌സ് ജോര്‍ജ്ജ് എം പി, റോഷി അഗസ്റ്റിന്‍ എം എല്‍ എ, കട്ടപ്പന നഗരാസഭാ ചെയര്‍മാന്‍ മനോജ് എം തോമസ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ അജിതാ നായര്‍ ആര്‍ ,റീജണല്‍ ഡെപ്യട്ടി ഡയറക്ടര്‍ ഡോ അനിത ഡി, ഇ എസ് ഐ കോര്‍പ്പറേഷന്‍ സെന്‍ട്രല്‍ ബോര്‍ഡ് മെമ്പര്‍ വി രാധാകൃഷ്ണന്‍,ഇ എസ് ഐ കോര്‍പ്പറേഷന്‍ അഡീഷണല്‍ കമ്മീഷണര്‍ സി വി ജോസഫ് തുടങ്ങിയവര്‍ സംബന്ധിക്കും.