കേരള ഷോപ്പ്സ് ആന്‍റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ്സ് തൊഴിലാളിക്ഷേമനിധി ബോര്‍ഡ് അവാര്‍ഡ് വിതരണം

(Minister’s Speech -24.10.2018)

കേരള ഷോപ്സ് ആന്‍റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ്സ് തൊഴിലാളിക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കുന്നതിനായി ക്ഷേമനിധി ബോര്‍ഡ് സംഘടിപ്പിച്ച  ഈ ചടങ്ങില്‍ സംബന്ധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്.
കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ജോലിചെയ്യുന്ന   സ്ത്രീകള്‍ അടക്കമുള്ള ലക്ഷക്കണക്കിന് തൊഴിലാളികളുടെ അന്തസ്സും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്ന സുപ്രധാന നിയമഭേദഗതികള്‍ നിലവില്‍ വന്നതിന്‍റെ ആഹ്ളാദം  നിങ്ങള്‍ക്കൊപ്പം പങ്കുവെക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ടണ്‍്. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഇതുസംബന്ധിച്ച പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് കേരളത്തിലെ തൊഴിലാളിക്ഷേമനടപടികളുടെ ചരിത്രത്തില്‍  സുപ്രധാന നാഴികക്കല്ലായി മാറിക്കഴിഞ്ഞു.  കേരള ഷോപ്സ് ആന്‍റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ്സ് തൊഴിലാളിക്ഷേമനിധി അംഗങ്ങള്‍ക്ക് ഇതാദ്യമായി പെന്‍ഷന്‍ നിലവില്‍ വരികയുമാണ്.  പത്ത് വര്‍ഷം തുടര്‍ച്ചയായി അംശദായം അടച്ച 60 വയസ്സ്                   പൂര്‍ത്തിയായ അംഗങ്ങള്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. ക്ഷേമ                  നിധി അംശദായം 20 രൂപയില്‍ നിന്ന് അമ്പത് രൂപയായി ഉയര്‍ത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടണ്‍്. ഇതുസംബന്ധിച്ച ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിക്കഴിഞ്ഞു. ക്ഷേമനിധി പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ ഇത് സഹായിക്കും.

കേരള ഷോപ്സ് ആന്‍റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ്സ് നിയമത്തിന്‍റെ പരിധിയില്‍വരുന്ന തൊഴിലാളികളുടെയും                 സ്വന്തമായി തൊഴില്‍ ചെയ്യുന്നവരുടെയും ക്ഷേമവും അഭിവൃദ്ധിയും ലക്ഷ്യമാക്കിയാണ് 2007ല്‍ അന്നത്തെ എല്‍ഡിഎഫ്                  സര്‍ക്കാര്‍  ക്ഷേമനിധി രൂപീകരിച്ചത്. വിവിധ ആനുകൂല്യങ്ങള്‍ക്കു പുറമെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ പ്രോത്സാഹനസമ്മാനങ്ങളും ക്ഷേമനിധി ബോര്‍ഡ് നല്‍കുന്നുണ്ടണ്‍്.  എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,                            കാസര്‍കോട് ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഇന്ന് പുരസ്കാരം നല്‍കുന്നത്. നന്നായി പഠിച്ച് അഭിമാനകരമായ വിജയം നേടിയ നിങ്ങളെ അഭിനന്ദിക്കുന്നു. കൂടുതല്‍ വിജയങ്ങളിലേക്ക്                      മുന്നേറാന്‍ ഈ അംഗീകാരം നിങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് എനിക്കുറപ്പുണ്ടണ്‍്.

തുണിക്കടകളും ജ്വല്ലറികളും ഉള്‍പ്പെടെ കടകളിലും മറ്റു  വാണിജ്യസ്ഥാപനങ്ങളിലും  ജോലിചെയ്യുന്ന സ്ത്രീകള്‍ അടക്കമുള്ള തൊഴിലാളികള്‍ അതികഠിനമായ തൊഴില്‍സാഹചര്യമാണ് അഭിമുഖീകരിക്കുന്നതെന്ന് നമുക്കറിയാം. ജോലിക്കിടയില്‍ അഞ്ചുമിനുട്ടെങ്കിലും ഇരിക്കാനുള്ള സൗകര്യം അവര്‍ക്ക് ലഭിക്കുന്നില്ല. തൊഴിലിടങ്ങളില്‍ ഇരിപ്പിടം ലഭിക്കുന്നില്ലെന്ന്  തൊഴിലാളികള്‍ ഏറെക്കാലമായി പരാതി ഉന്നയിക്കുകയായിരുന്നു. പലയിടത്തും  ഇതിനായി സമരങ്ങള്‍ നടന്നു. ഇനിയങ്ങോട്ട്  ഇരിപ്പിടം നിങ്ങളുടെ  നിയമപരമായ അവകാശമാണ്. തൊഴിലാളികള്‍ക്ക്  ഇരിപ്പിടം നല്‍കാന്‍ സ്ഥാപന ഉടമകള്‍ ബാധ്യസ്ഥരുമാണ്.  സ്ത്രീതൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും മണിക്കൂറുകളോളം നിന്ന് ജോലിചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യം ഒഴിവാക്കാനുമുള്ള സുപ്രധാനനിയമഭേദഗതിയാണ് ഓര്‍ഡിനന്‍സിലൂടെ നിലവില്‍ വന്നിരിക്കുന്നത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തി അന്തസ്സോടെ ജോലിചെയ്യാന്‍ സര്‍ക്കാര്‍ അവസരമൊരുക്കുകയാണ്.

വൈകീട്ട് ഏഴുമുതല്‍ രാവിലെ ആറുവരെ സ്ത്രീകളെ ജോലിചെയ്യിക്കരുതെന്ന നിലവിലുള്ള വ്യവസ്ഥ ഭേദഗതി ചെയ്തിട്ടുണ്ടണ്‍്.  വൈകീട്ട് ഒമ്പതു മണിവരെ സ്ത്രീതൊഴിലാളികളെ ജോലിക്ക് നിയോഗിക്കാം. രാത്രി ഒമ്പതു മണിമുതല്‍  പുലര്‍ച്ചെ ആറു വരെ സ്ത്രീകളുടെ അനുവാദത്തോടെ രണ്ടണ്‍് സ്ത്രീകള്‍ അടക്കം അഞ്ചുപേര്‍ വീതമുള്ള ഗ്രൂപ്പിനെ  നിയോഗിക്കാമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ടണ്‍്. അത്തരം ഘട്ടങ്ങളില്‍ സ്ത്രീതൊഴിലാളികളുടെ            സുരക്ഷയും താമസസ്ഥലത്തേക്കുള്ള യാത്രാസൗകര്യവും                      തൊഴിലുടമ ഉറപ്പാക്കിയിരിക്കണം.  ആഴ്ചയില്‍ ഒരു ദിവസം കടകള്‍ അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കുകയും  ആഴ്ചയില്‍ ഒരുദിവസം തൊഴിലാളികള്‍ക്ക് അവധി നല്‍കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തുകയും ചെയ്തു.  അപ്രന്‍റീസുമാരും  താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരും ഉള്‍പ്പെടെ  ഏത് സ്ഥാപനത്തിലെയും എല്ലാ വിഭാഗം തൊഴിലാളികളെയും  കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തിന്‍റെ പരിധിയില്‍ കൊണ്‍ണ്ടുവരും. ഇതിനായി  തൊഴിലാളി എന്ന പദത്തിന്‍റെ നിര്‍വചനം                  വിപുലപ്പെടുത്തും.  നിയമലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിക്കുകയാണ്. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്കുള്ള പിഴ ഓരോ വകുപ്പിനും അയ്യായിരം രൂപയില്‍                  നിന്ന് ഒരു ലക്ഷം രൂപയായി വര്‍ധിക്കും.  ആവര്‍ത്തിച്ച് നിയമലംഘനം നടത്തുന്നതിനുള്ള പിഴ പതിനായിരത്തില്‍ നിന്ന്                   രണ്‍ു ലക്ഷമായി ഉയര്‍ത്തും. തൊഴിലാളികളുടെ എണ്ണത്തിന്‍റെ               അടിസ്ഥാനത്തില്‍ ഒരു തൊഴിലാളിക്ക് 2500 രൂപ എന്ന നിരക്കിലാണ് ഉടമകള്‍ക്ക് പിഴ ചുമത്തുക.

സ്ത്രീസൗഹൃദ തൊഴിലിടങ്ങള്‍ സൃഷ്ടിക്കുമെന്നും                     ലിംഗസമത്വം നടപ്പാക്കുമെന്നും സര്‍ക്കാരിന്‍റെ തൊഴില്‍നയത്തില്‍  വ്യക്തമാക്കിയിരുന്നു.  വ്യാപാര-വ്യവസായ                   സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസ്വഭാവമനുസരിച്ച് സ്ത്രീതൊഴിലാളികള്‍ക്ക് മതിയായ യാത്രാസൗകര്യം ഒരുക്കുമെന്നും ആഴ്ച അവധി, വിശ്രമഇടവേള, എന്നിവ ഉറപ്പാക്കുമെന്നും ഇരിപ്പിടസൗകര്യം നിര്‍ബന്ധമാക്കുമെന്നും തൊഴില്‍നയത്തില്‍ പ്രഖ്യാപിച്ചതാണ്. ഈ പ്രഖ്യാപനങ്ങളാണ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കുന്നത്.

ഇന്ന് പലയിടത്തും തൊഴിലാളികള്‍ അനുഭവിക്കുന്ന ക്ലേശകരമായ തൊഴിലന്തരീക്ഷം ഇതോടെ അവസാനിക്കണം. ഇക്കാര്യം  ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട എല്ലാവരുടെയും ഇടപെടല്‍ ഉണ്‍ണ്ടാകണം. നിയമഭേദഗതിയുടെ അടിസ്ഥാനത്തിലുള്ള അവകാശങ്ങള്‍ ലഭിച്ചെന്ന് തൊഴിലാളികള്‍ ഉറപ്പുവരുത്തണം. തൊഴിലുടമകള്‍ ഇക്കാര്യത്തില്‍ ആത്മാര്‍ഥമായി സഹകരിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ട്രേഡ് യൂണിയനുകളും              തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരും ആവശ്യമായ ഇടപെടല്‍ നടത്തണമെന്നു കൂടി ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മിപ്പിക്കട്ടെ. മെച്ചപ്പെട്ട തൊഴിലാളി-തൊഴിലുടമാബന്ധം കെട്ടിപ്പടുക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. തൊഴില്‍മേഖല സംതൃപ്തവും സമാധാനപൂര്‍ണവുമായിരിക്കണം. നാടിന്‍റെ വികസനപ്രക്രിയക്ക് ഇത് ആക്കം കൂട്ടും. ആരോഗ്യകരമായ തൊഴില്‍സംസ്കാരം വളര്‍ത്തിയെടുത്ത് കേരളത്തെ തൊഴില്‍സൗഹൃദ-നിക്ഷേപസൗഹൃദ സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ ഏറെ                      മുന്നേറിക്കഴിഞ്ഞു. ഓരോ തൊഴിലാളിക്കും  അഭിമാനിക്കാന്‍ കഴിയുന്ന നേട്ടമാണ് ഈ രംഗത്ത് നാം കൈവരിച്ചത്.

1960ലെ കേരള ഷോപ്പ്സ് ആന്‍റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ്സ് ആകടിന്‍റെ പരിധിയില്‍ മൂന്നരലക്ഷം സ്ഥാപനങ്ങള്‍ ഉണ്ടെണ്‍ന്നാണ് കണക്ക്.  ഈ സ്ഥാപനങ്ങളിലായി 35 ലക്ഷം                 തൊഴിലാളികളുണ്ടണ്‍്. 28 മേഖലകളിലെ സ്ഥാപനങ്ങള്‍  നിയമത്തിന്‍റെ പരിധിയില്‍ വരും. എന്നാല്‍ നിലവില്‍ 1,70,434 സ്ഥാപനങ്ങള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് മനസ്സിലാക്കുന്നു.  7,05,082 തൊഴിലാളികള്‍ക്കു മാത്രമാണ് ക്ഷേമനിധിയില്‍ അംഗത്വമുള്ളത്. ഈ അവസ്ഥക്ക് ഉടന്‍ മാറ്റമുണ്‍ണ്ടാക്കണം.                  നിയമത്തിന്‍റെ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളെയും                  രജിസ്റ്റര്‍ചെയ്യിക്കാനും കടകളിലും വാണിജ്യസ്ഥാപനങ്ങളിലുമുള്ള എല്ലാ തൊഴിലാളികളെയും ക്ഷേമനിധി അംഗങ്ങളാക്കാനും ട്രേഡ് യൂണിയനുകളും തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരും ഇടപെടണം.

രാജ്യത്തെ തൊഴില്‍മേഖലയും തൊഴിലാളികളും കടുത്ത  അരക്ഷിതത്വം നേരിടുന്ന സാഹചര്യത്തിലാണ് തൊഴിലാളിക്ഷേമനടപടികളുമായി പിണറായി വിജയന്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തി നമ്മുടെ                   തൊഴില്‍മേഖലയുടെ പ്രധാനഘടകമായി മാറിയ അതിഥി                         തൊഴിലാളികള്‍ അടക്കം മുഴുവന്‍ തൊഴിലാളികള്‍ക്കും സാമൂഹ്യസുരക്ഷ ഉറപ്പാക്കിയ  ഏകസംസ്ഥാനമാണ് നമ്മുടേത്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന മിനിമം വേതനം നിലവിലുള്ള സംസ്ഥാനവും കേരളമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം 26 മേഖലകളിലെ മിനിമം വേതനം പുതുക്കി വിജ്ഞാപനം പുറപ്പെടുവിച്ചു. കാലാവധി പൂര്‍ത്തിയായ എല്ലാ മിനിമം വേതനവിജ്ഞാപനങ്ങളും പുതുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള അതിബൃഹത്തായ ദൗത്യത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുകയാണ്. നവകേരളസൃഷ്ടിക്കായുള്ള ഈ മുന്നേറ്റത്തില്‍                   മുഴുവന്‍ തൊഴിലാളികളുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടണ്‍് ഈ പുരസ്കാരദാനചടങ്ങിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചതായി അറിയിക്കുന്നു.