ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ സ്വയംസംരഭകരാക്കി മാറ്റാനും  സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താനുമായി സാമൂഹ്യനീതി വകുപ്പ് സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ  സി-സ്റ്റെഡ്(സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ് മുഖേന ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കും. പരിപാടിയുടെ ഉദ്ഘാടനം ഈ മാസം 29 ന് വൈകുന്നേരം 4.30 ന് ഈസ്റ്റ്ഹില്‍ ഗവ.യൂത്ത് ഹോസ്റ്റലില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വ്വഹിക്കും. തെരഞ്ഞെടുക്കപ്പെട്ട 90 വ്യക്തികള്‍ക്ക് 3 മേഖലകളിലായാണ് പരിശീലനം. പരിപാടിയുടെ സമാപനം നവംബര്‍ നാലിന് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എ.പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാകലക്ടര്‍ യു.വി ജോസ് മുഖ്യ പ്രഭാഷണം നടത്തും.