എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ട് പെന്‍ഷനുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമൊവശ്യപ്പെട്ട് തൊഴിലും നൈപുണ്യവും മന്ത്രി ടി പി രാമകൃഷ്ണന്‍ കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന് കത്തയച്ചു. ലക്ഷക്കണക്കിന് ഇപിഎഫ് പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം പകരുന്ന വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാനുള്ള എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ട് ഓര്‍ഗനൈസേഷന്റെ നീക്കം തൊഴിലാളികളുടെ താല്‍പ്പര്യത്തിനെതിരാണെ്