വയലിനിസ്റ്റും സംഗീത സംവിധായകനും ഗായകനുമായ ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ അനുശോചനം രേഖപ്പെടുത്തി. അതുല്യനായ യുവകലാകാരന്റെ അകാല നിര്യാണം നികത്താനാവാത്തതാണ്.  ഗാന്ധിജയന്തി ദിനത്തിലെ ഏറ്റവും ദുഖകരമായ വാര്‍ത്തയാണ് ഇതെന്നും  അദ്ദേഹം പറഞ്ഞു.