ഇന്ത്യാ സ്കില്‍സ് കേരള 2018 നൈപുണ്യ മത്സരങ്ങള്‍ 2018 ഏപ്രില്‍ 28,29,30 തീയതികളില്‍ കൊച്ചിയില്‍ വച്ച് നടന്നിരുന്നു.  വിവിധ സ്കില്‍ സെക്ടറുകളില്‍ നിന്നും 118 പേര്‍ പങ്കെടുത്ത പ്രസ്തുത മത്സരത്തില്‍ നിന്നും 40 പേരെ സ്കില്‍ ഇന്ത്യാ 2018 മേഖല മത്സരങ്ങളിലേക്ക് തിരഞ്ഞെടുത്തു.
ജൂണ്‍ 21,22,23,24 തീയതികളില്‍ നടന്ന മേഖല മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ച 40 പേരില്‍ 20 പേര്‍ ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് യോഗ്യത നേടിയത്. സുഷീത് കെ എസ , രജീഷ് എം കെ  –  ജോയിനറി, അഭിഷേക് സി – ഇലക്ട്രിക്കല്‍ ഇൻസ്റ്റലേഷൻ, അദ്വൈത് എ ജെ – വെബ്ടെക്നോളജി, മുഹമ്മദ് സിയാദ്, വൈശാഖ് – മൊബൈല്‍ റോബോട്ടിക്സ്, ഡോണ വി എസ്, ജിബിൻ വില്യംസ് – ഫ്ളോറിസ്ട്രി, സിജോ ജോസഫ് പെരേര – വെല്‍ഡിംഗ്, മുഹമ്മദ് ഷറഫുദീൻ കെ പി – ഓട്ടോമൊബൈല്‍, ഷാരോൺ കെ എസ് – മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് കാഡ്, നിധിൻ പ്രേം , മുഹമ്മദ് ഷെണാൻ – 3ഡി ഗെയിം ആര്‍ട്ട്, മുഹമ്മദ് റാബിത്, ദമേഷ് രാജ് എൻ സി – വാള്‍ & ഫ്ളോര്‍ ടൈലിംഗ്, ഗോകുൽ രാഘവൻ, വിഷ്ണു സുനിൽ – പെയിന്‍റിംഗ്, മുഹമ്മദ് ബിലാൽ കെ – ഗ്രാഫിക് ഡിസൈന്‍, അജിത് ജോസഫ് – റെസ്റ്റോറന്‍റ് സര്‍വ്വീസ്, ഫ്രാൻസിസ് ലിജോ – സി.എന്‍.സി ടേര്‍ണിംഗ് എന്നീ ഇനങ്ങളിലാണ് യോഗ്യത നേടിയത്. ഒക്ടോബര്‍ 2 മുതല്‍ 7വരെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ദേശീയ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഇവര്‍ തയ്യാറായിരിക്കുകയാണ്.
കേരള ടീം അംഗങ്ങളില്‍ ജോയിനറി, ഗ്രാഫിക് ഡിസൈന്‍ എന്നീ സ്കില്ലുകളില്‍ നിന്നുള്ള ശ്രീ . മുഹമ്മദ് ബിലാല്‍, ശ്രീ. സുഷിത് എന്നിവര്‍  ഹംഗറിയില്‍ വച്ച് ഇപ്പോള്‍ നടക്കുന്ന ڇയൂറോ സ്കില്‍സ് 2018ڈ മത്സരങ്ങളിലും രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നു.  ഈ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ പോകുന്നവര്‍ക്ക് സംസ്ഥാന തൊഴിലും നൈപുണ്യവും  വകുപ്പു മന്ത്രി ശ്രീ. ടി പി രാമകൃഷ്ണൻ  28ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ബഹു. മന്ത്രിയുടെ ചേമ്പറിൽ വയ്ച് യാത്രയയപ്പ് നൽകി . മത്സരാർത്ഥികൾക്ക് ടി ഷർട്ടും മന്ത്രി വിതരണം ചെയ്തു.  ദേശീയ തലത്തിൽ വിജയം കൈവരിച്ചു  കേരളത്തിന്റെ യശസ് ദേശീയ, അന്തർദേശീയതലത്തിൽ ഉയർത്തിപ്പിടിക്കാൻ ആകട്ടേയെന്നു ബഹു. മന്ത്രി ആശംസ അറിയിച്ചു . ചടങ്ങിൽ വ്യാവസായിക പരിശീലന വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീ. മാധവൻ, തൊഴിലും നൈപുണ്യവും വകുപ്പ് അഡിഷണൽ സെക്രട്ടറി ശ്രീ. ഡി ലാൽ ,  കേരള അക്കാദമി  ഫോർ സ്‌കിൽസ് എക്സലൻസ് സി ഒ ഒ ശ്രീ പ്രതാപമോഹൻ നായർ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.