മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കിയവര്‍ക്ക് നന്ദി രേഖപ്പെടുത്തുകയാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. തുടര്‍ന്നും തദ്ദേശ സ്ഥാപനങ്ങളിലും കലക്‌ട്രേറ്റ്, വില്ലേജ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലും ദുരിതാശ്വാസ നിധിയിലേക്ക് ചെക്കും ഡ്രാഫ്റ്റുമായി സഹായം സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥ ദുരന്തത്തെ ഒറ്റക്കെട്ടായി നേരിട്ടത് പോലെ നവകേരള നിര്‍മാണത്തിനും കോഴിക്കോട് ഉജ്വലമായ മാതൃകയാണ് സൃഷ്ടിച്ചതെന്നും ഇതിനായി സഹകരിച്ച മുഴുവന്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സംസ്ഥാന സര്‍ക്കാറിന് വേണ്ടി നന്ദി അറിയിക്കുകയാണെന്നും മന്ത്രി പറഞ്ഞു.