മാറഞ്ചേരി ഗവ.ഐ.ടി.ഐയുടെ പുതിയ കെട്ടിടത്തിന്റെയും നവീകരണ പ്രവര്‍ത്തികളുടെയും ഉദ്ഘാടനം നാളെ (20/09/2018) രാവിലെ 11ന്   തൊഴില്‍ – നൈപുണ്യ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും.   ഐ.ടി.ഐ.യില്‍ നടക്കുന്ന പരിപാടിയുടെ പൊതുസമ്മേളനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷനാകും. മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി മുഖ്യാതിഥിയാവും.

ഐ.ടി.ഐ മാറഞ്ചേരിക്ക് എന്‍.സി.വി.ടി (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വോക്കേഷണല്‍ ട്രെയിനിംഗ് ന്യൂഡല്‍ഹി) യുടെ അംഗീകാരം 2018 ഓഗസ്റ്റില്‍ ലഭിച്ചതിന്റെ പ്രഖ്യാപനവും മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും.38 ലക്ഷം ചെലവഴിച്ചാണ്  നവീകരണ പ്രവര്‍ത്തനങ്ങളും പുതിയ കെട്ടിട നിര്‍മാണവും.  മാറഞ്ചേരി ഗ്രാമപഞ്ചായത്താണ് പുതിയ കെട്ടിട നിര്‍മ്മാണത്തിനായി 50 സെന്റ് സ്ഥലം നല്‍കിയിരിക്കുന്നത്.

ചടങ്ങില്‍ വ്യവസായ പരിശീലന വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഓഫീസര്‍ കെ.എസ് ധര്‍മ്മരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പൊന്നാനി നഗരസഭ ചെയര്‍മാന്‍  സി.പി മുഹമ്മദ് കുഞ്ഞി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങള്‍, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സത്യന്‍, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.സിന്ധു , ജില്ലാ പഞ്ചായത്ത് മെമ്പര്‍  എം.ബി. ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.