കൊയിലാണ്ടി ഗവ: ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒ.എന്‍.വി ബ്ലോക്ക് രണ്ടാംനിലയുടെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ നിര്‍വഹിച്ചു.  പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിലൂടെ സംസ്ഥാനത്തെ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി ലോകത്തെവിടെയുള്ള അറിവുകളും കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കെ ദാസന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 75 ലക്ഷം രൂപ ചെലവിട്ട് നിര്‍മിക്കുന്ന പുതിയ ബ്ലോക്കിന് മണ്‍മറഞ്ഞ കവി ഒ.എന്‍.വി കുറുപ്പിന്റെ പേരാണ് നല്‍കിയിരിക്കുന്നത്.
ചടങ്ങില്‍ കെ ദാസന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.  സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ഗൗതമി ദയാനന്ദ് സ്‌കൂളിന് വേണ്ടി തയ്യാറാക്കിയ വെബ്‌സൈറ്റിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വി.കെ പത്മിനി, വിദ്യാഭ്യാസ സ്റ്റാന്റ്ിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഷിജു, കൗണ്‍സിലര്‍മാരായ പി.എം ബിജു, വി.പി ഇബ്രാഹിംകുട്ടി, കെ.വി സുരേഷ്, സികെ രാമദാസന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.പി പ്രബീത്, ഹെഡ് മാസ്റ്റര്‍ മൂസ മേക്കുന്നത്ത്, എസ്.എസ്.ജി കണ്‍വീനര്‍ എം.എം ചന്ദ്രന്‍, കെ വിജയന്‍ എന്നിവര്‍ പങ്കെടുത്തു. നഗരസഭ ചെയര്‍മാന്‍ കെ സത്യന്‍ സ്വാഗതവും പിടിഎ പ്രസിഡന്റ് എ സജീവന്‍ നന്ദിയും പറഞ്ഞു.