നിര്‍മാണ മേഖലയിലെ മാറ്റങ്ങള്‍ക്കനുയോജ്യമായി ആഗോളസാങ്കേതിത പൂര്‍ണമായി ഉപയോഗപ്പെടുത്താനാവും വിധം കേരളത്തില്‍ നൈപുണ്യവികസനം സാധ്യമാക്കുന്നത ലക്ഷ്യമിട്ട് അന്തര്‍ദേശീയ നിലവാരത്തില്‍ കൊല്ലം ചവറയില്‍ തുടങ്ങുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്’് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഐഐഐസി) ഈ മാസം23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ തിരുവനന്തപുരം പി ആര്‍ ചേമ്പറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യക്കകത്തും പുറത്തും തൊഴില്‍ ലഭ്യത ഉറപ്പു വരുത്തുന്ന തരത്തില്‍ രൂപ കല്‍പന ചെയ്തിട്ടുള്ള വിവിധ കോഴ്്്‌സുകളാണ് ഇവിടെ ലഭ്യമാകുക. ഉദ്ഘാടന ദിവസം മുതല്‍ കോഴ്‌സുകള്‍ തുടങ്ങുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഏത് വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്കും ചേരാവുന്ന ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ നീളുന്ന നൈപുണ്യവികസന ഡിപ്ലോമ,സര്‍ട്ടിഫിക്കറ്റ്,ബിരുദാനന്തര ഡിപ്‌ളോമ തലത്തിലുള്ള 38 പ്രോഗ്രാമുകളാണ് ഇവിടെ തുടങ്ങുകയെന്നും മന്ത്രി പറഞ്ഞു. കേരള അക്കാദമി ഫോര്‍ സ്്കില്‍സ് എക്‌സലന്‍സിന്റെ ഈ പദ്ധതി ഏഷ്യയില്‍ തന്നെ ആദ്യത്തേതാണ്.ഗള്‍ഫിലും മറ്റ് വിദേശ രാജ്യങ്ങളിലും കാണുന്ന പുത്തന്‍ നിര്‍മാണ പ്രവണതകള്‍ക്കനുസൃതമായ തരത്തില്‍ നിര്‍മാണമേഖലയിലെ നൈപുണ്യവികസനം സാധ്യമാക്കുന്നതിനൊപ്പം കോഴ്‌സ് പൂര്‍ത്തിയാക്കിയ ഉടന്‍ നേരിട്ട് തൊഴില്‍ ലഭിക്കാനുതകുന്ന എന്‍.എസ്.ക്യു.എഫ് തലത്തിലുള്ള നൈപുണ്യ വികസന കോഴ്‌സുകളാണ് വിഭാവനം ചെയ്്്തിട്ടുള്ളത്.
ചവറയില്‍ ഒന്‍പത്് ഏക്കറിലായി  1.86 ലക്ഷം ചതുരശ്രയടി  വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ വിപുലമായ പഠന-പരിശീലന സൗകര്യങ്ങളോടെയാണ് ഐ ഐ ഐ സി സ്ഥാപിച്ചിട്ടുള്ളത്. മൂന്ന്്് വര്‍ക്ക്്്‌ഷോപ്പുകളും 32 ആധുനിക ക്ലാസ് മുറികളും ഇവിടെ സജ്ജീകരിച്ചിക്കുന്നു. കെയ്‌സും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ്  സൊസൈറ്റിയും(യുഎല്‍സിസിഎസ്)  ലോകോത്തര നിലവാരത്തിലുള്ള വിവിധ സ്ഥാപനങ്ങളുമായി ചേര്‍ന്ന്് നടത്തുന്ന നൈപുണ്യ വികസന കോഴ്‌സുകള്‍ക്കുപുറമെ    ലോകോത്തര നിലവാരത്തിലുള്ള സ്ഥാപനങ്ങളുമായുള്ള അന്താരാഷ്ട്ര സഹകരണം, ആഗോള അക്രഡിറ്റേഷന്‍, മികച്ച ഭൗതിക സൗകര്യം,മികച്ച തൊഴില്‍ ലഭിയ്ക്കാനുള്ള അവസരങ്ങള്‍ എന്നിവയും  ഐഐഐസിയുടെ പ്രത്യേകതകളാണ്.  പത്താംക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ടെക്‌നീഷ്യന്‍, പ്ലസ്ടു- ഡിപ്ലോമ, ഐ.ടി.ഐ കോഴ്‌സുകള്‍  പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സൂപ്പര്‍വൈസറി കോഴ്‌സുകള്‍,  ബിരുദം/ബി.ടെക് യോഗ്യതകളുള്ളവര്‍ക്ക്   മാനേജീരിയല്‍ കോഴ്‌സുകള്‍ എന്നിവയാണ് ഐഐഐസിയില്‍ ഉടന്‍ ആരംഭിക്കുക.മികച്ച ക്യാമ്പസ് പ്ലേസ്‌മെന്റ് ഉറപ്പു വരുത്തുന്ന കോഴ്‌സുകളും ഇവിടെ ഉണ്ടാകും. ഭൗതിക സൗകര്യ വികസനം, ഐ.ടി, ഐ.ടി അധിഷ്ഠിത സേവനം, ടൂറിസം ഹോസ്പിറ്റാലിറ്റി, അഡ്വാന്‍സ്്ഡ് ഐ.ടി, സംരംഭകത്വം  എന്നിവയില്‍ ടെക്‌നീഷ്യന്‍, സൂപ്പര്‍വൈസറി, മാനേജീരിയല്‍ തസ്തികകളില്‍ പ്രവര്‍ത്തിക്കാനുതകുന്ന മൂന്ന് വിഭാഗത്തില്‍പ്പെട്ട കോഴ്‌സുകളും കോഴ്‌സ് പൂര്‍ത്തിയാക്കിയ ഉടനെ നേരിട്ട്്് താഴില്‍ ലഭിക്കാനുതകുന്ന ക ണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്, എച്ച്.വി.എ.സി എന്‍ജിനീയറിംഗ്, എന്‍വയോണ്‍മെന്റ്, ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി, ഇന്റീരിയര്‍ ഡിസൈനിംഗ്, വാട്ടര്‍ പ്രൂഫിംഗ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ഓട്ടോമൊബൈല്‍ ഡിസൈന്‍ തുടങ്ങിയ ശാഖകളിലും ഐഐഐസി കോഴ്്‌സുകള്‍ ആരംഭിക്കും.  ചടങ്ങില്‍ ഐ ഐ ഐസി  ലോഗോ, ബ്രോഷര്‍ എന്നിവയുടെ പ്രകാശനവും വെബ്്്സൈറ്റ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.  കേസ് എം ഡി ഡോ ശ്രീറാം വെങ്കിട്ടരാമന്‍ ബ്രോഷര്‍ ഏറ്റുവാങ്ങി. വെബ്‌സൈറ്റ് മുഖേന വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനാകുമെന്നും  ശ്രീറാം വെങ്കിട്ടരാമന്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ്  സൊസൈറ്റി എം ഡി ഷാജു എസ്, യു എല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ ടി പി സേതുമാധവന്‍ എന്നിവരും സംബന്ധിച്ചു.