ഒമ്പത് പുതിയ ഐടിഐകൾ ആരംഭിച്ചു. 10 ഐടിഐകൾ കിഫ്ബി സഹായത്തോടെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനുള്ള നടപടി പുരോഗമിക്കുന്നു. തിരുവനന്തപുരം ചാക്ക,  കോഴിക്കോട് ഐ.ടി.ഐകൾ ഇന്‍റര്‍നാഷണൽ ഐ.ടി.ഐ ആക്കുന്നതിനുള്ള പ്രവൃത്തികൾ ആരംഭിച്ചു.  വ്യവസായ പരിശീലനവകുപ്പ് സംഘടിപ്പിച്ച നടന്ന ജോബ് ഫെയറുകൾവഴി 6669 പേര്‍ക്ക് ജോലി ലഭിച്ചു. ഐടിഐ കളിലെ പ്ലേസ്മെന്‍റ് സെൽ മുഖേന 3727 പേര്‍ക്ക് തൊഴിൽലഭിച്ചു.