സംസ്ഥാനത്ത് 80 തൊഴിൽ മേഖലകൾ മിനിമം വേതന നിയമത്തിന്റെ പട്ടികയിൽ ഉള്‍പ്പെടുന്നു.  മിനിമം വേജസ് അഡ്വൈസറി ബോര്‍ഡ് പുന:സംഘടിപ്പിച്ച് ഈ മേഖലകളിൽ അഞ്ച്  വര്‍ഷം പൂര്‍ത്തിയായ എല്ലാ മിനിമം വേതന വിജ്ഞാപനങ്ങളും പുതുക്കി നിശ്ചയിക്കുന്നതിന് നടപടി ആരംഭിച്ചു.  ഇതിനകം സ്വകാര്യ ആശുപത്രികളടക്കം 23 മേഖലകളിലെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു. 14 ക്ഷേമനിധി ബോര്‍ഡുകളും 13 വ്യവസായ ബന്ധസമിതികളും പുനഃസംഘടിപ്പിച്ചു